പെയിന്‍റ് ഡിഫോള്‍ട്ട് സേവിങ്ങ് ഫോര്‍മാറ്റ് മാറ്റാം


സ്ക്രീന്‍ ഷോട്ടുകളെടുത്ത് സേവ് ചെയ്യാനും, ചെറിയ ഇമേജ് എഡിറ്റിങ്ങുകളൊക്കെ നടത്താനും സധാരണയായി മിക്കവരും ഉപയോഗിക്കുക വിന്‍ഡോസിലെ പെയിന്‍റ് പ്രോഗ്രാമാണ്. പക്ഷേ ഇതിലെ ഒരു പ്രശ്നമെന്നത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ജെ.പി.ഇ.ജി ഫോര്‍മാറ്റല്ല, പി.എന്‍.ജി ഫോര്‍മാറ്റാണ് പെയിന്റില്‍ ഡിഫോള്‍ട്ടായി ഉണ്ടാവുക. PNG ഫോര്‍മാറ്റ് JPEG യേക്കാള്‍ സൈസ് കൂടിയതുമാണ്.

ഓരോ തവണയും ഇമേജ് സേവ് ചെയ്യുമ്പോള്‍ ഫയല്‍ടൈപ്പ് മാറ്റം വരുത്തേണ്ടതുണ്ട്. എന്നാല്‍ ചെറിയൊരു ട്രിക്ക് വഴി ഡിഫോള്‍ട്ട് ഫോര്‍മാറ്റില്‍ മാറ്റം വരുത്താം.ആദ്യം File > Save As എടുത്ത് jpeg ഫോര്‍മാറ്റില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. (ഇതേ പരിപാടി മറ്റ് ഏതെങ്കിലും ഫോര്‍മാറ്റിലും ചെയ്യാം)
Save paint file as jpeg - Compuhow.com
Add to Quick Access Toolbar ല്‍ ക്ലിക്ക് ചെയ്യുക.
ഈ സമയം വിന്‍ഡോക്ക് ഏറ്റവും മുകളിലായി ഒരു ഇമേജ് വരും. അതില്‍ ക്ലിക്ക് ചെയ്ത് തുറന്നിരിക്കുന്ന ഇമേജ് PPEG ആയി സേവ് ചെയ്യാം.

ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗമാണ് ഇനി പറയുന്നത്
ഒരു ബ്ലാങ്ക് ഇമേജ് തുറന്ന് സേവ് ചെയ്യുക.
അതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Properties സെലക്ട് ചെയ്യുക.ഇതില്‍ read only സെലക്ട് ചെയ്യുക.
വിന്‍ഡോസ് സ്റ്റാര്‍ട്ട് മെനു തുറന്ന് paint എന്ന് ടൈപ്പ് ചെയ്യുക.

തുറന്ന് വരുന്ന ബോകസില്‍ paint ല്‍ ക്ലിക്ക് ചെയ്ത് properties എടുക്കുക.

അതിലെ Traget Field ല്‍ %windir%system32mspaint.exe “C:UsersMartinDownloadsloadjpeg.jpg എന്ന് പേസ്റ്റ് ചെയ്യുക.
ഇനി Apply ക്ലിക്ക് ചെയ്ത് Ok നല്കുക.

തുടര്‍ന്ന് Ctrl+ S അടിക്കുമ്പോള്‍ ഡിഫോള്‍ട്ട് ഫയല്‍ ഫോര്‍മാറ്റ് JPEG ആയിരിക്കും.

Comments

comments