ഫോണിലെ ഫോണ്ട് മാറ്റാം


Android app - Compuhow.com
ഒരേ സംഗതി എന്നും കാണുമ്പോള്‍ ബോറടിക്കുമല്ലോ. അതുകൊണ്ട് തന്നെ നമ്മളൊക്കെ ഫോണിലും, കംപ്യൂട്ടറിലും വാള്‍പേപ്പറുകള്‍ ഇടക്കിടെ മാറ്റും. അതേ പോലെ പതിവായി കാണുന്ന സ്മാര്‍ട്ട് ഫോണിലെ ഫോണ്ടും മാറ്റണമെന്ന് തോന്നാറുണ്ടോ. എങ്കില്‍ അതിന് സഹായിക്കുന്ന ചില വഴികളാണ് ഇവിടെ പറയുന്നത്.

1. ആദ്യ വഴി സിസ്റ്റം സെറ്റിങ്ങ്സാണ്. ഏത് വേര്‍ഷന്‍ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും സെറ്റിങ്ങ്സ്.
Settings > Device > Fonts > Font Style എടുക്കുക.
പുതിയ വേര്‍ഷനുകളില്‍ Settings > My Devices > Display > Font Style എടുക്കുക.

2: HiFont
ഫോണ്ട് മാറ്റാന്‍ ഉപയോഗിക്കാവുന്ന ഒരു ഫ്രീ ആപ്ലിക്കേഷനാണ് ഇത്. നൂറുകണക്കിന് ഫോണ്ടുകള്‍ ഉള്‍പ്പെടുത്തിയ ഈ ആപ്പ് ഡിഫോള്‍ട്ട് ഫോണ്ടില്‍ മാറ്റം വരുത്താനാവും. ഇതില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യാനുമാകും.

3: Font Installer
പ്ലേ സ്റ്റോറില്‍ നിന്ന് ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാവുന്ന ഒരു ആപ്ലിക്കേഷനാണ്. ഫോണിന്‍റെ എസ്.ഡി കാര്‍ഡില്‍ നിന്ന് ഇത് ഇന്‍സ്റ്റാള്‍ ചെയ്യാനാവും. ഇത് ഉപയോഗിക്കാന്‍ ഫോണ്‍ റൂട്ട് ചെയ്തിരിക്കണം.

Comments

comments