ഫോള്‍ഡര്‍ നിറം ബള്‍ക്കായി മാറ്റാം


വിന്‍ഡോസില്‍ എല്ലാ ഫോള്‍ഡറുകള്‍ക്കും ഒരേ നിറമാണ്. പേരുകള്‍ കൊണ്ട് ഫോള്‍ഡറുകള്‍ എളുപ്പത്തില്‍ തിരിച്ചറിയാനാകുമെങ്കിലും അവയുടെ നിറം വ്യത്യസ്ഥമാണെങ്കില്‍ അത് കൂടുതല്‍ ഫലപ്രദമായിരിക്കും. അതിനുള്ള വിദ്യ ഇവിടെ മുമ്പ് ഒരു പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത്തവണ പറയുന്നത് പല നിറത്തിലേക്ക് ഫോള്‍ഡറുകളെ എളുപ്പത്തില്‍ മാറ്റാന്‍ സഹായിക്കുന്ന മറ്റൊരു പ്രോഗ്രാമാണ്. Rainbow Folders ആണ് ഇവിടെ ഉപയോഗിക്കുന്നത്.
Rainbow-Folders - Compuhow.com
വളരെ ലളിതമായ ഉപയോഗമാണ് Rainbow Folders ന്റേത്. ഇത് ഡൗണ്‍ലോഡ് ചെയ്ത് ഏത് ഫോള്‍ഡറിന്‍റെയാണോ നിറം മാറ്റേണ്ടത് അത് അതിലേക്ക് എക്സ്ട്രാക്ട് ചെയ്യുക. integrate Rainbow Folders in the right-click context menu of folders എന്നത് സ്വീകരിക്കുക.

ക്ലാസ്സിക്കല്‍, ടിപിക്കല്‍, മോഡേണ്‍ എന്നിങ്ങനെ മൂന്ന് സെറ്റിങ്ങുകളാണ് ഉള്ളത്. നിങ്ങള്‍ക്ക് സ്വയം ഒരു നിറം നിശ്ചയിക്കാന്‍ സമയമില്ലെങ്കില്‍ പ്രോഗ്രാം റാന്‍ഡം ആയി അത് സ്വയം ചെയ്തുകൊള്ളും.
മള്‍ട്ടിപ്പില്‍ സെലക്ഷന്‍ വഴി ബള്‍ക്കായും ഫോള്‍ഡറുകളുടെ നിറം മാറ്റാന്‍ ഇതുപയോഗിച്ച് സാധിക്കും.

DOWNLOAD

Comments

comments