ഇമെയില്‍ പേര് മാറ്റാം !


Gmail - Compuhow.com

പുതിയൊരു ഇമെയില്‍ അഡ്രസ് ഉണ്ടാക്കുമ്പോള്‍ ചിലപ്പോള്‍ യഥാര്‍ത്ഥ പേരായിരിക്കും ഉപയോഗിച്ചിരിക്കുക. അല്ലെങ്കില്‍ ചിലപ്പോള്‍ പണ്ട് നിര്‍മ്മിച്ച്, ഇപ്പോഴും ഉപയോഗിക്കുന്ന മെയില്‍ അഡ്രസ് ഒന്ന് മാറ്റം വരുത്തിയാല്‍ നന്നായിരുന്നു എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടാവും. ഇമെയില്‍ അയക്കുമ്പോള്‍ കാണിക്കുന്ന ഫ്രം എഡ്രസില്‍ പേര് മാറ്റുന്നതെങ്ങനെയെന്നാണ് ഇവിടെ പറയുന്നത്.

ജിമെയില്‍

ജിമെയില്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത് ഗിയര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് Settings എടുക്കുക.
Accounts Tab ല്‍ Send mail as ന് താഴെ edit info ല്‍ ക്ലിക്ക് ചെയ്യുക.
അവിടെ പുതിയൊരു പേര് നല്കുക. അതിന് നേരെയുള്ള റേഡിയോ ബട്ടണ്‍ ക്ലിക്ക് ചെയ്യാന്‍ വിട്ടുപോകരുത്.
Save Changes ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

Yahoo - Compuhow.com

യാഹൂ

ലോഗിന്‍ ചെയ്ത് ഗിയര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് settings എടുക്കുക.
Account tab ല്‍ പോയി Yahoo account section ല്‍ Edit ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

Sending Name എന്നിടത്ത് പുതിയ പേര് നല്കി സേവ് ചെയ്യുക.

Comments

comments