വിന്‍ഡോസിലെ ഡിഫോള്‍ട്ട് പ്രോഗ്രാം ഫയല്‍ ഡയറക്ടറി മാറ്റാം


Windows-7 - Compuhow.com
വിന്‍ഡോസില്‍ പുതിയ പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ പ്രോഗ്രാം ഫയല്‍ ഫോള്‍ഡറിലാവും ഇന്‍സ്റ്റാള്‍‌ ചെയ്യപ്പെടുക. എന്നാല്‍ മറ്റ് ഡ്രൈവുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെങ്കില്‍ ഓരോ തവണയും ഇതില്‍ മാറ്റം വരുത്തേണ്ടി വരും. എന്നാല്‍ ഇതില്‍ ഡിഫോള്‍ട്ടായി മാറ്റം വരുത്താനാവും.

Win key + R അടിച്ച് റണ്‍ എടുത്ത് regedit എന്ന് ടൈപ്പ് ചെയ്ത് OK ല്‍ ക്ലിക്ക് ചെയ്യുക.
രജിസ്ട്രി എഡിറ്ററില്‍ HKEY_LOCAL_MACHINE എക്സ്പാന്‍ഡ് ചെയ്ത് SOFTWAREMicrosoftMicrosoftWindowsCurrentVersion എന്നത് കണ്ടെത്തുക.

ആവശ്യമുള്ള ലൊക്കേഷന്‍ കണ്ടെത്തിയാല്‍ വലത് വശത്തെ പാനലില്‍ ProgramFilesDir കണ്ടെത്തുക. ഇത് ഇല്ലെങ്കില്‍ ശൂന്യമായ സ്ഥലത്ത് റൈറ്റ് ക്ലിക്ക് ചെയ്ത് New -> String Value എടുത്ത് ProgramFilesDir എന്ന് പേര് നല്കുക.

ഡിഫോള്‍ട്ട് ഇന്‍സ്റ്റലേഷന്‍ പാത്ത് മോഡിഫൈ ചെയ്യാന്‍ വാല്യുവില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് പുതിയ പാത്ത് നല്കുക.
പുതിയ ഇന്‍സ്റ്റലേഷന്‍ പാത്ത് ലഭിക്കാന്‍ എക്സ്പ്ലോററില്‍ അത് തുറന്ന് കോപ്പി ചെയ്ത് പേസ്റ്റ് ചെയ്താല്‍ മതി.
കംപ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്താല്‍ മാറ്റങ്ങള്‍ നിലവില്‍ വരും.

Comments

comments