ഡിഫോള്‍ട്ടായ ഇന്‍സ്റ്റാളിങ്ങ് ലൊക്കേഷന്‍ മാറ്റാം (windows 7)


നിങ്ങള്‍ കംപ്യൂട്ടറില്‍ ഒരു പ്രോഗ്രാമോ ഗെയിമോ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അത് ഡിഫോള്‍ട്ടായി ഇന്‍സ്റ്റാളാവുക c:/Programme files ല്‍ആണ്. മിക്കവാറും ആപ്ലിക്കേഷനുകള്‍ ഇതില്‍ മാറ്റം വരുത്താന്‍ ഒപ്ഷന്‍ നല്കും. എന്നാല്‍ ചിലത് ഓട്ടോമാറ്റിക്കായി അതില്‍ തന്നെ ഇന്‍സ്റ്റാള്‍ ചെയ്യും.
കംപ്യൂട്ടറില്‍ ഒഴിഞ്ഞ് കിടക്കുന്ന പാര്‍ട്ടിഷനുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുന്ന ഒരു ട്രിക്കാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
Start ല്‍ Run > regedit എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക
താഴെകാണുന്ന കീ കാണുക
‘HKEY_LOCAL_MACHINESOFTWAREMicrosoftWindowsCurrentVersion’


വലത് വശത്തെ പാനലില്‍ ‘ProgramFilesDir’ എന്ന വാല്യു കാണുക. ഇത് ഡിഫോള്‍ട്ടായി C:/Program files എന്നാണ്. ഇത് നിങ്ങള്‍ക്കി ആവശ്യമുള്ളിടത്തേക്ക് നല്കുക.
ഉദാഹരണത്തിന് D:/ Games അല്ലെങ്കില്‍ E:/ programes എന്നിങ്ങനെ.

Comments

comments