എല്ലാ അണ്‍റീഡ് മെയിലുകളും ഒരുമിച്ച് റീഡ് എന്നാക്കാം


മികച്ച ഇമെയില്‍ സര്‍വ്വീസാണ് ജിമെയില്‍ എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ പലപ്പോഴും അനാവശ്യമെയിലുകള്‍ വരുന്നത് തുറന്ന് നോക്കാതിരിക്കുന്നതിനാല്‍ അണ്‍റീഡ് മെയിലുകളുടെ എണ്ണം പെരുകി വരും. ഇവയെല്ലാം കൂടി ഒറ്റയടിക്ക് റീഡ് എന്നാക്കാന്‍ സാധിച്ചാല്‍ സംഗതി എളുപ്പമാകും.

ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം.

ആദ്യം ജിമെയിലിലെ ഇമെയില്‍ കാറ്റഗറികള്‍ ഡിസേബിള്‍ ചെയ്യണം. അതിന് സെറ്റിങ്ങ്സില്‍ പോയി മെനുവില്‍ ക്ലിക്ക് ചെയ്ത് Inbox ടാബ് സെലക്ട് ചെയ്യുക. ഇവിടെ Primary എന്നതൊഴിച്ച് ബാക്കിയെല്ലാ കാറ്റഗറിയും അണ്‍ ചെക്ക് ചെയ്യുക.
ഇനി ഇന്‍ബോക്സെടുത്ത് മെയില്‍ ചെക്ക് ബോക്സ് (ഇടത് വശത്ത് മുകളില്‍ ആദ്യം കാണുന്നത്) ക്ലിക്ക് ചെയ്യുക.

mark email as read - Compuhow.com
ഇങ്ങനെ ചെയ്യുമ്പോള്‍ മധ്യഭാഗത്തായി ഒരു മെസേജ് കാണിക്കും. Select all XX number of conversations in Inbox എന്നത് ക്ലിക്ക് ചെയ്യുക. ഇതോടെ ഇന്‍ബോക്സിലെ മെയിലുകളെല്ലാം സെലക്ട് ചെയ്യപ്പെടും.

ഇനി Mark as read ക്ലിക്ക് ചെയ്യുക. ഇതോടെ എല്ലാ മെയിലുകളും റീഡ് ആയി കാണിക്കും.

Comments

comments