വിധവയായ അമ്മയായി ചാന്ദിനിയെത്തുന്നു


Chandini as a Widow Mother

സെല്ലുലോയ്ഡ് എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ റിയാലിറ്റി ഷോ ഗായിക ചാന്ദിനി വീണ്ടും അഭിനയത്തിലേക്ക്. ജെ.സി ഡാനിയലിന്‍റെ കഥപറഞ്ഞ കമലിന്‍റെ സെല്ലുലോയ്ഡ് എന്ന ചിത്രത്തില്‍ മലയാളത്തിലെ ആദ്യ നായിക റോസിയായാ ചാന്ദിനി വീണ്ടും ശക്തമായൊരു കഥാപാത്രമായൊരു കഥാപാത്രവുമായാണ് എത്തുന്നത്. 15 വയസ്സുള്ള വിധവയായ അമ്മയുടെ റോളിലാണ് ചാന്ദ്‌നി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കെ ആര്‍ വിനയന്‍ എഴുതിയ കവര്‍ സ്റ്റോറിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് വിനോദ് മങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റ മന്ദാരം. അന്യ ദേശത്ത് നിന്നുള്ള ഒരു പെണ്‍കുട്ടിയുടെ ജീവിത കഥയാണ് കെ ആര്‍ വിനയന്‍ മാതൃഭൂമിയില്‍ എഴുതിയത്. സ്വന്തം ചേച്ചിയുടെ ഭര്‍ത്താവിനെ വിവാഹം കഴിക്കേണ്ടി വരികയും 15-ാം വയസ്സില്‍ അമ്മയാകേണ്ടി വരികയും തുടര്‍ന്ന് വിധവയാകേണ്ടി വരുകയും ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ്. പാപ്പിലോണിയ വിഷന്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്. ചിത്രത്തില്‍ സജിത മഠത്തിലും പ്രേം കുമാറും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഒഎന്‍വി കുറുപ്പിന്റെ വരികള്‍ക്ക് രമേശ് നാരായണ്‍ ആണ് സംഗീതം നല്‍കുന്നത്.

English Summary : Chandini as a Widow Mother

Comments

comments