ദാക്ഷായണി ബിസ്‌കറ്റ് കമ്പനിയുമായി ചാക്കോച്ചന്‍


Chackochan coming with Dakshayani Biscut company

മോഹന്‍ലാലിന്‍റെ ദാക്ഷായണി ബിസ്‌കറ്റ് കമ്പനിയുമായി കുഞ്ചാക്കോ ബോബന്‍ എത്തുന്നു. മലയാളികള്‍ ഒരിക്കലും മറക്കാത്തപേരാണ് ദാക്ഷായണി ബിസ്ക്കറ്റ് കമ്പനി. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മിഥുനം എന്ന ചിത്രത്തില്‍ ലാല്‍ അവതരിപ്പിച്ച സേതുമാധവന്‍ തുടങ്ങുന്ന കമ്പനിയാണ് ദാക്ഷായണി ബിസ്‌കറ്റ് കമ്പനി. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പോളി ടെക്‌നിക് എന്ന ചിത്രത്തിലൂടെയാണ് ദാക്ഷായണി ബിസ്‌കറ്റ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. നായകനായ കുഞ്ചാക്കോ ബോബന്‍ സേതുമാധവന്‍റെ പൂട്ടിക്കിടക്കുന്ന ദാക്ഷായണ ബിസ്ക്കറ്റ് കമ്പനി വാങ്ങുകയും ബിസ്ക്കറ്റ് കമ്പനി മാറ്റി അഗ്രോ ബിസിനസ് തുടങ്ങുകയും ചെയ്യുന്നു. ന്ന ജവാന്‍ അഗ്രോ പൊഡക്ട് കമ്പനിയാണ് പോളി തുടങ്ങുന്നത്. എന്നാല്‍ അടഞ്ഞു കിടന്നിരുന്ന ദാക്ഷായണി ബിസ്‌കറ്റ് കമ്പനി വാങ്ങിതോടെ പോളിയുടെ തലവേദനയും തുടങ്ങുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. കേരളത്തില്‍ ബിസിനസ് തുടങ്ങുന്നവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഇപ്പോഴും മാറിയില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് സംവിധായകന്‍ പത്മകുമാറും തിരക്കഥാകൃത്ത് നിഷാദ് കോയയും ചെയ്യുന്നത്. ഭാവനയാണ് ചിത്രത്തിലെ നായിക.

English Summary : Chackochan Coming with Dakshayani Biscut Company

Comments

comments