മനുഷ്യത്വത്തിന്‍റെ കഥ പറയുന്ന ‘പിതാവിനും പുത്രനും’ പ്രദര്‍ശനാനുമതി നിഷേധിച്ചു


Pithavinum Puthranum Parishudhadmavinum
കോണ്‍വെന്‍റിന്‍റെ പശ്ചാത്തലത്തില്‍ മനുഷ്യത്വത്തിന്‍റെ കഥ പറയുന്ന ‘പിതാവിനും പുത്രനും’ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് സെന്‍സര്‍ ബോര്‍ഡിന്‍റെ അനുമതിയില്ല. സിനിമ കാണുന്നതിന് മുമ്പുതന്നെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ സിനിമയോട് നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്ന് സംവിധായകന്‍ ടി. ദീപേഷ് പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നാക്രമണത്തിനെതിരെ റിവൈസിങ് കമ്മിറ്റിക്ക് അപ്പീല്‍ നല്‍കുമെന്നും ദീപേഷ് വാര്‍ത്താകുറിപ്പില്‍ പറയുന്നു.

എന്നാല്‍ ചിത്രത്തിനെതിരെ നിരവധി പരാതികള്‍ ലഭിച്ചതിനാല്‍ പ്രദര്‍ശനാനുമതി നല്‍കാന്‍ കഴിയില്ലെന്നാണ് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ഒടുവില്‍ പറഞ്ഞത്. അതേസമയം സെന്‍സര്‍ ചെയ്യുന്നതിനായി നല്‍കിയ ഫിലിം കാരണങ്ങളൊന്നും പറയാതെ ആഴ്ചകളോളം മാറ്റിവെച്ചതെന്തിനെന്നും, ഇതുവരെ പ്രദര്‍ശനം നടത്താത്ത സിനിമക്കെതിരെ എങ്ങനെയാണ് പരാതിയുണ്ടായതെന്ന് സംവിധായകന്‍ ചോദിക്കുന്നു.

സണ്ണി വെയിന്‍, ഹണി റോസ്, വി.കെ. പ്രകാശ്, സാബു സിറില്‍ എന്നിവര്‍ അഭിനേതാക്കളായ ചിത്രത്തിന്‍റെ തിരക്കഥ ബല്‍റാം മട്ടനൂരിന്‍റെതാണ്. സുന്ദര്‍ ഇരിട്ടിയാണ് നിര്‍മാണം.

Comments

comments