സിനിമകളിലെ ലൈംഗികത- സെന്‍സര്‍ ബോര്‍ഡ് കത്രികക്ക് മൂര്‍ച്ച കൂട്ടുന്നു


censor board - Keralacinema.com
അടുത്തിടെയിറങ്ങുന്ന സിനിമകളെല്ലാം സ്ത്രീ നഗ്നതയുടെ പ്രദര്‍ശനങ്ങള്‍ അതിരുവിടുന്ന കാഴ്ചകളാണ്. ഐറ്റം ഡാന്‍സുകളാകട്ടെ മിക്ക ചിത്രങ്ങളിലുമുണ്ട്. ഇത്തരം ചിത്രങ്ങളെക്കുറിച്ച് വ്യാപകമായി പരാതികളയുയര്‍ന്ന് തുടങ്ങിയതോടെ സെന്‍സര്‍ ബോര്‍ഡ് കടുത്ത നിയന്ത്രണങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. അടുത്തിടെ മലയാളത്തിലിറങ്ങിയ കിളി പോയി, പാതിരാമണല്‍, ഡ്രാക്കുള തുടങ്ങിയ ചിത്രങ്ങളൊക്കെ എ സര്‍ട്ടിഫിക്കറ്റ് നേടിയവയാണ്. സംവിധായകരുടെ പരാതി ഉയരുന്നുവെങ്കിലും പ്രേക്ഷകരെ ആകര്‍ഷിക്കാനായി നഗ്നതാരംഗങ്ങള്‍ ഏറെ ചേര്‍ത്തവയാണ് പുതിയ പല ചിത്രങ്ങളും. ഐറ്റം ഡാന്‍സുകള്‍ നിയന്ത്രിച്ചതിനെതുടര്‍ന്ന് പല ചിത്രങ്ങളും ഷൂട്ട് ചെയ്ത രംഗങ്ങള്‍ ഒഴിവാക്കുകയാണ്. നഗ്നതാ പ്രദര്‍ശനം മുന്നിട്ട് നില്ക്കുന്ന പല ചിത്രങ്ങളും ഇനി വഴിമുട്ടിയ അവസ്ഥയാലാകും. മലയാളി സംവിധായകന്‍ രൂപേഷ് പോള്‍ സംവിധാനം ചെയ്ത സെയിന്റ് ഡ്രാക്കുള എന്ന ചിത്രത്തിനും സെന്‍സര്‍‌ ബോര്‍ഡിന്‍റെ പിടി വീണുകഴിഞ്ഞു. കാമസൂത്ര ത്രിഡി എന്ന ചിത്രത്തിനായി മരുഭൂമിയില്‍ നഗ്നനൃത്തം ചിത്രീകരിച്ച രൂപേഷ് പോള്‍ സെന്‍സര്‍ ബോര്‍ഡിന്‍റെ പിടിയില്‍ ആ രംഗങ്ങളും മിക്കവാറും ഉപേക്ഷിക്കേണ്ടി വരും. കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചലച്ചിത്ര പോസ്റ്ററുകളില്‍ കണ്ടിരുന്ന വൃത്തവും അതിനുള്ളിലെ എ യും മലയാളം സിനിമ പോസ്റ്ററുകളില്‍ നിറഞ്ഞ് നില്ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍. ഇത് കുടുംബപ്രേക്ഷകര്‍ക്ക് ഗുണമാണോ, സിനിമ പ്രവര്‍ത്തകര്‍ക്ക് ദോഷമാണോ ഉണ്ടാക്കുക എന്നതാണ് അറിയേണ്ടത്.

Comments

comments