ആന്‍ഡ്രോയ്ഡ് ഫോണില്‍ കോള്‍ റെക്കോഡിങ്ങ്


കോള്‍ സെന്‍റുകളിലൊക്കെ വിളിക്കുമ്പോള്‍ സ്ഥിരം കേള്‍ക്കുന്നതാണല്ലോ നിങ്ങളുടെ കോള്‍ റെക്കോഡ് ചെയ്യപ്പെട്ടേക്കാം എന്ന വാചകം. ആന്‍ഡ്രോയ്ഡ് ഫോണാണ് ഉപയോഗിക്കുന്നതെങ്കില്‍ വളരെ എളുപ്പത്തില്‍ കോളുകള്‍ റെക്കോഡ് ചെയ്യാനാവും.
കോള്‍ റെക്കോഡിങ്ങിന് സഹായിക്കുന്ന ഏതാനും ആപ്ലിക്കേഷനുകളെ ഇവിടെ പരിചയപ്പെടുത്തുന്നു.
call record in android phone - Compuhow.com
Record My Call

ഒരു ഫ്രീ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനാണിത്. ഇന്‍കമിങ്ങ്, ഔട്ട് ഗോയിങ്ങ് കോളുകള്‍ ഇതില്‍ റെക്കോഡ് ചെയ്യാം. റെക്കോഡ് ചെയ്യുന്ന കോളുകള്‍ മെമ്മറി കാര്‍ഡില്‍ സേവാകും.

DOWNLOAD

Call Recorder

ആന്‍ഡ്രോയ്ഡ് 2.1 മുതലുള്ള വേര്‍ഷനുകളില്‍ വര്‍ക്ക് ചെയ്യുന്ന ആപ്ലിക്കേഷനാണിത്. സ്റ്റാന്‍ഡാര്‍ഡ് ഫോണ്‍ കോള്‍ റെക്കോഡിങ്ങ് സൗകര്യം ഇതില്‍ ലഭിക്കും. ഓട്ടോമാറ്റിക് കോള്‍ റെക്കോഡിങ്ങ് സംവിധാനം ഇതുപയോഗിച്ച് സെററ് ചെയ്യാനാവും. കോളുകള്‍ റെക്കോഡ് ചെയ്തത് ഡെലീറ്റാവാതെ ലോക്ക് ചെയ്യാനും ഇതില്‍ സൗകര്യമുണ്ട്.

DOWNLOAD

Auto Call Recorder

ഓട്ടോ’ സംവീധാനം തന്നെയാണ് ഇതിന്‍റെ പ്രത്യേകത. ഏതൊക്കെ കോണ്ടാക്ടുകളില്‍ നിന്നുള്ള കോളുകള്‍ റെക്കോഡ് ചെയ്യണമെന്ന് മുന്‍കൂട്ടി സെറ്റ് ചെയ്ത് വെയ്ക്കാനാവും. റെക്കോഡ് ചെയ്യുന്ന കോളുകള്‍ ക്ലൗഡിലേക്ക് നേരിട്ട് സേവ് ചെയ്യാനുമാകും.

DOWNLOAD

Comments

comments