യുട്യൂബ് റീജണല്‍ ഫില്‍റ്ററുകള്‍ ബൈപാസ് ചെയ്യാം


Youtube - Compuhow.com

പലപ്പോഴും ചില വീഡിയോകള്‍ യുട്യൂബില്‍ പ്ലേ ചെയ്യാനായി നോക്കുമ്പോള്‍ The uploader has not made this video available in your country എന്നൊരു മെസേജ് നിങ്ങള്‍ കണ്ടിട്ടുണ്ടാവും. യുട്യൂബ് വീഡിയോകള്‍ രാജ്യപരിധി വെച്ച് നിയന്ത്രിക്കാനാവും. എന്നാല്‍ ഇ് മറികടക്കാനും ചില വിദ്യകളുണ്ട്.

ProxMate
യുട്യൂബ് റെസ്ട്രിക്ഷനുകള്‍ മറികടക്കാനുപയോഗിക്കാവുന്ന ഒന്നാണ് ഈ ബ്രൗസര്‍ പ്ലഗിന്‍. ഇതുപയോഗിച്ചാല്‍ കൂടുതലായി ഒന്നും ചെയ്യേണ്ടി വരില്ല. യുട്യൂബ് മാത്രമല്ല Hulu, Pandora തുടങ്ങിയവയുടെ നിയന്ത്രണങ്ങളും ഇതുപയോഗിച്ച് മറികടക്കാം.
ഫയര്‍ഫോക്സ്, ക്രോം എന്നിവയില്‍ ഇത് ഉപയോഗിക്കാം.

Unblock YouTube
വല്ലപ്പോഴെങ്ങാനും മാത്രമാണ് പ്രശ്നം വരാറുള്ളതെങ്കില്‍ Unblock YouTube ഉപയോഗിക്കാം. യുട്യൂബ് ലിങ്ക് ഇതിലേക്ക് ഡ്രാഗ് ചെയ്തിട്ട് ഇത് പ്രവര്‍ത്തിപ്പിക്കാം.
വീഡിയോ ക്വാളിറ്റി, പ്ലെയര്‍ ടൈപ്പ് എന്നിവ സെലക്ട് ചെയ്യുന്നതിനൊപ്പം HTML5 അല്ലെങ്കില്‍ Flash player തെരഞ്ഞെടുക്കാനുമാകും.

Hotspot Shield
ഫോണില്‍ യുട്യൂബ് വീഡിയോകള്‍ നിയന്ത്രണമില്ലാതെ കാണാന്‍ സഹായിക്കുന്നതാണ് Hotspot Shield. നിലവില്‍ ഉപയോഗിക്കുന്ന യുട്യൂബ് പ്ലെയറുമായി ചേര്‍ന്ന് ഇത് പ്രവര്‍ത്തിക്കും. ആന്‍ഡ്രോയ്ഡ്, ഐ ഫോണ്‍ എന്നിവയ്ക്കായി ഇത് ലഭ്യമാണ്.

Comments

comments