കോള്‍ അറ്റന്‍ഡ് ചെയ്യാന്‍ കുലുക്കിയാല്‍ മതി!


Android app - Compuhow.com
ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകളുടെ വൈവിധ്യം ശരിക്കും അമ്പരപ്പിക്കുന്നതാണ്. പതിനായിരക്കണക്കിന് കൗതുകകരങ്ങളും അതോടൊപ്പം ഉപകാരികളുമായ ആപ്ലിക്കേഷനുകള്‍ ഇന്ന് ലഭ്യമാണ്. ഇവയില്‍ നിരവധിയെണ്ണം ഫ്രീയായി ലഭിക്കുന്നവയുമാണ്.

സാധാരണ ഫോണില്‍ കോള്‍ വന്നാല്‍ അത് സ്വീകരിക്കാന്‍ ആന്‍സര്‍ ബട്ടണിലോ, കോള്‍ ഒഴിവാക്കാന്‍ ഡിക്ലൈന്‍ ബട്ടണിലോ അമര്‍ത്തുകയാണ് ചെയ്യുക.
എന്നാല്‍ അല്പം പുതിയ മോഡലില്‍ ഷേക്ക് ചെയ്ത കോള്‍ അറ്റന്‍ഡ് ചെയ്താലോ? ഇതിന് സഹായിക്കുന്ന ആപ്ലിക്കേഷനാണ് By Shake.
By Shake - Compuhow.com
ഈ സൗകര്യത്തിന് പുറമേ ഫോണ്‍ റിങ്ങ് ചെയ്യുമ്പോള്‍ ക്യാമറ ഫ്ലാഷടിക്കുക, ഓട്ടോ സ്പീക്കര്‍ ഓണ്‍, കോള്‍ ചെയ്യുമ്പോള്‍ തന്നെ മറ്റ് ഫങ്ഷനുകള്‍ പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയ കാര്യങ്ങളും ഇതുപയോഗിച്ച് ചെയ്യാം.

ഫോണിലേക്ക് നേരിട്ടുള്ള കോളുകളിലേ ഈ ആപ്ലിക്കേഷന്‍ വര്‍ക്ക് ചെയ്യു. വൈബര്‍, സ്കൈപ്പ് തുടങ്ങിയവയില്‍ ഇത് പ്രവര്‍ത്തിക്കുകയില്ല.

DOWNLOAD

Comments

comments