ബണ്ടി ചോര്‍ തുടങ്ങി


Bundy chor malayalam film - Keralacinema.com
കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന്‍റെ കഥ പറയുന്ന സിനിമയുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു. മോഷണം നടന്ന തിരുവന്തപുരം മരപ്പാലത്തെ വേണുഗോപാലന്‍ നായര്‍ എന്നയാളുടെ വീട്ടില്‍ തന്നെയാണ് ചിത്രത്തിലെ ചില ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തത്. നവാഗതനായ മാത്യു അബ്രഹാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുംബൈ സ്വദേശിയും, മോഡലുമായ നിക്സണാണ് ബണ്ടി ചോറിന്‍റെ വേഷം ചെയ്യുന്നത്. ഹാപ്പി ആന്‍ഡ് റൂബി സിനിമാസിന്‍റെ ബാനറില്‍ റൂബി വിജയനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments

comments