മൗസ്‌ക്ലിക്കില്ലാതെ ബ്രൗസിങ്ങ് നടത്താം


ബ്രൗസിങ്ങില്‍ ഏറ്റവും അധികം ആവശ്യമുള്ളത് മൗസാണ്. ബാക്ക് വാഡ്, ഫോര്‍വാഡ്, ലിങ്ക് ഓപ്പണിങ്ങ് തുടങ്ങി മൗസ് ക്ലിക്കുകള്‍ വഴിയാണ് ബ്രൗസിങ്ങ് കാര്യക്ഷമമാകുന്നത്. എന്നാല്‍ മൗസ് ക്ലിക്കില്ലാതെ ബ്രൗസിങ്ങ് നടത്തിയാലോ.
ക്രോം എക്‌സ്റ്റന്‍ഷനായ click free ഉപയോഗിച്ച് ഇത് നടപ്പിലാക്കാം. പെട്ടന്ന് മൗസ് തകരാറു വരികയോ, അല്ലെങ്കില്‍ കീബോര്‍ഡുപയോഗിച്ച് കൈക്ക് ആയാസം കുറച്ച് ബ്രൗസ് ചെയ്യാനോ ഈ എക്‌സ്റ്റന്‍ഷന്‍ ഉപയോഗപ്പെടുത്താം.
ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ആറ് നാവിഗേഷന്‍ കണ്‍ട്രോളുകള്‍ വെബ്‌പേജിന്റെ വലത് വശത്ത് വരും. പേജ് അപ്, ഡൗണ്‍, ബാക്ക്,ഫോര്‍വാര്‍ഡ് തുടങ്ങിയവ ഇത് വഴി ചെയ്യാം.
ഒരു ലിങ്ക് ഓപ്പണ്‍ ചെയ്യാന്‍ മൗസ് ലിങ്കിന് മുകളില്‍ കൊണ്ടുവരിക. ഒരു ഐക്കണ്‍ വരുന്നതില്‍ മൗസ് വയ്ക്കുക. ലിങ്ക് തുറന്ന് കിട്ടും.
ഈ എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഒരു ഐക്കണ്‍ മെനുബാറില്‍ വരും. ഇതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് സെറ്റിങ്ങില്‍ മാറ്റം വരുത്താം. വേണമെങ്കില്‍ ഇത് ഡിസേബിള്‍ ചെയ്യാം.

Download

Comments

comments