ബ്രൗസര്‍ ക്ലീന്‍ അപ്


ബ്രൗസര്‍ ക്ലിന്‍ ചെയ്യാന്‍ നിരവധി ടൂളുകള്‍ ഓണ്‍ലൈനില്‍ ലഭിക്കും. എന്നാല്‍ ബ്രൗസറില്‍ നിന്ന് കൊണ്ട് തന്നെ ക്ലീന്‍ ചെയ്യാന്‍ സഹായിക്കുന്ന ഒരു പ്രോഗ്രാമാണ് clean up. ബ്രൗസര്‍ ടൂള്‍ബാറിലെ ഒരു ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഈ പണി വളരെ എളുപ്പത്തില്‍ നിര്‍വ്വഹിക്കാം. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് കഴിയുമ്പോള്‍ ഒരു C അഡ്രസ് ബാറിനരികെ വരും. ഇതില്‍ ക്ലിക്ക് ചെയ്ത് മെനു ഓപ്പണ്‍ ചെയ്യാം. ഇതിലെ Clear Private Data ക്ലിക്ക് ചെയ്ത് ശേഖരിച്ച് വയ്ക്കപ്പെട്ട ബ്രൗസിങ്ങ് വിവരങ്ങള്‍ നീക്കം ചെയ്യാം.
C & C യില്‍ ക്ലിക്ക് ചെയ്താല്‍ മാല്‍വെയറിനായി സിസ്റ്റം സ്കാന്‍ ചെയ്യും. ടെംപററി ഫയലുകള്‍ നീക്കം ചെയ്യുക, ഡൗണ്‍ലോഡ് ചെയ്ത ഫയലുകള്‍, വീഡിയോ ബ്രൗസിങ്ങ് ഹിസ്റ്ററി എന്നിവയൊക്കെ ഇത്തരത്തില്‍ നീക്കാം.
ക്രോം, ഫയര്‍ഫോക്സ് എന്നിവയില്‍ ഇത് ഉപയോഗിക്കാം.

http://www.hotcleaner.com/

Comments

comments