ക്ലിക്ക് ചെയ്യാതെ ബ്രൗസ് ചെയ്യാം


ടച്ച് ഡിവൈസല്ല നിങ്ങളുപയോഗിക്കുന്നതെങ്കില്‍ മൗസുപയോഗിച്ച് ക്ലിക്ക് ചെയ്താണ് ബ്രൗസ് ചെയ്യുക. ബ്രൗസിങ്ങില്‍ ഏറെക്കാര്യങ്ങള്‍ക്ക് മൗസ് ഉപയോഗിക്കുന്നുണ്ട്. ലിങ്കുകള്‍ തുറക്കുക, മെനു ഓപ്പണ്‍ ചെയ്യുക, സ്ക്രോള്‍ ചെയ്യുക തുടങ്ങി ഏറെ കാര്യങ്ങള്‍ക്ക് മൗസ് ഉപയോഗിക്കും.എന്നാല്‍ മൗസുപയോഗിക്കാതെ ഗൂഗിള്‍ ക്രോം ബ്രൗസിങ്ങ് നടത്താനുപകരിക്കുന്ന ഒരു എക്സ്റ്റന്‍ഷനാണ് Click-free Browsing .
ബ്രൗസിങ്ങിനിടെ മൗസുപയോഗം കുറയ്ക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം.
രണ്ട് തരത്തില്‍ ഇത് ഉപയോഗപ്പെടുത്താം.
1, മൗസ് ലിങ്കിന് മുകളില്‍ വയ്ക്കുമ്പോള്‍ തന്നെ ഓപ്പണാകും
2, ഓണ്‍സ്ക്രീന്‍ ബട്ടണുകള്‍ സ്ക്രോളിങ്ങിനും, നാവിഗേഷനും ഉപയോഗിക്കുക.
ഈ എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ കുറെ ഐക്കണുകള്‍ ബ്രൗസറിന്‍റെ വലത് വശത്ത് വന്നതായി കാണാം. ഒരു ലിങ്ക് തുറക്കാന്‍ കഴ്സര്‍ ലിങ്കിന് സമീപം മൗസ് ചെല്ലുമ്പോള്‍ കാണുന്ന ഐക്കണില്‍ വയ്ക്കുക.
അപ്പോള്‍ കണ്‍ട്രോള്‍ കീ അമര്‍ത്തിപ്പിടിച്ചാല്‍ പുതിയ ടാബില്‍ ലിങ്ക് ഓപ്പണാവും.
സ്ക്രോള്‍ ബാറിനടുത്തുള്ള ഐക്കണുകള്‍ എളുപ്പത്തില്‍ പേജ് സ്ക്രോള്‍ ചെയ്യാന്‍ ഉപയോഗിക്കാം.
ഐക്കണുകള്‍ വിവിധ തരത്തില്‍ സെറ്റ് ചെയ്യാനുള്ള ഒപ്ഷനുകളും ഇതിലുണ്ട്.
ചില അവസരങ്ങളില്‍ മൗസിന് പകരം ഈ എക്സ്റ്റന്‍ഷന്‍ ഉപയോഗിക്കുന്നത് ഉപകാരപ്പെട്ടേക്കാം.

Download

Comments

comments