ബ്ലോക്ക് ചെയ്ത സൈറ്റുകള്‍ കാണാന്‍ പൈറേറ്റ് ബ്രൗസര്‍


PirateBay Browser - Compuhow.com
പൈറേറ്റ് ബേ എന്നത് സുപരിചിതമായ പേരാണ്. ടോറന്‍റ് ഫയലുകളുടെ ഡൗണ്‍ലോഡിങ്ങിന് ഏറെ പേര് കേട്ട സൈറ്റാണല്ലോ പൈറേറ്റ് ബേ. ഇടക്കാലത്ത് പല സൈറ്റുകളും പൂട്ടിയ കൂട്ടത്തില്‍ ഭീഷണി നേരിട്ടിരുന്ന ഒരു സൈറ്റാണിത്.
മിക്കവാറും സ്ഥാപനങ്ങളിലൊക്കെ ഫേസ്ബുക്ക് പോലുള്ള സൈറ്റുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടാവും. ഇങ്ങനെ ബ്ലോക്ക് ചെയ്തിരിക്കുന്ന സൈറ്റുകളൊക്കെ ഈസിയായി ഉപയോഗിക്കാണമെങ്കില്‍ ഉപയോഗിക്കാവുന്ന ഒരു ബ്രൗസറാണ് PirateBrowser.
ഈ ബ്രൗസറിന്‍റെ മറ്റൊരു പ്രധാന പ്രത്യേകത ഇത് പോര്‍ട്ടബിളാണ് എന്നതാണ്. അതുകൊണ്ട് തന്നെ പെന്‍ഡ്രൈവില്‍ കൊണ്ടു ചെന്ന് കാര്യം സാധിച്ച് പോക്കറ്റിലിട്ട് കൊണ്ടുവരാനുമാകും.
ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ടാകാനിടയുള്ള നിരവധി സൈറ്റുകളുടെ ബുക്ക് മാര്‍ക്ക് അടക്കമാണ് PirateBrowser വരുന്നത്. നിലവില്‍ ഈ ബ്രൗസര്‍ വിന്‍ഡോസില്‍ മാത്രമേ വര്‍ക്ക് ചെയ്യൂ.
മോസില്ല ഫയര്‍ഫോക്സ് 23 വേര്‍ഷനെ അടിസ്ഥാനപ്പെടുത്തിയുള്ള ബ്രൗസറാണ് PirateBrowser.
http://piratebrowser.com/

Comments

comments