മാല്‍വെയര്‍ സിസ്റ്റത്തില്‍ കടക്കുന്നത് തടയാം


Malware - Compuhow.com
വൈറസുകളും, മാല്‍വെയറുകളും കംപ്യൂട്ടറിന് നേരെ ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ല. അതിനാല്‍ തന്നെ മിക്കവരും ആന്റിവൈറസ് ഉപയോഗിക്കുന്നവരാണ്. എന്നിരുന്നാലും വളരെ വിദഗ്ദമായി കംപ്യൂട്ടരില്‍ കടന്ന് കൂടുന്ന മാല്‍വെയറുകളുണ്ട്. വെബ്സൈറ്റുകളില്‍ നിന്ന് സിസ്റ്റത്തിലേക്ക് കടക്കുന്ന മാല്‍വെയറുകളെ തടയാന്‍ സഹായിക്കുന്ന ഒരു പ്രോഗ്രാമാണ് Bot Revolt Anti-Malware.

ഒരു ഫയര്‍വാള്‍ പോലെ പ്രവര്‍ത്തിച്ച് വെബ്സൈറ്റുകളില്‍ നിന്ന് മാല്‍വെയറുകള്‍ കടക്കുന്നത് തടയാന്‍ ഇത് സഹായിക്കും. ഇത് റണ്‍ ചെയ്താല്‍ വൈറസ് ബാധയുള്ള സൈറ്റുകളുടെ ഐ.പി അഡ്രസ് ബ്രൗസറില്‍ ബ്ലോക്കാവും.
ഇതിന്‍റെ ഇന്‍റര്‍ഫേസില്‍ ഇന്‍കമിംഗ്, ഔട്ടഗോയിങ്ങ് കണക്ഷനുകള്‍ ഡിസ്പ്ലേ ചെയ്യും. സമയം, റേഞ്ച്, സോഴ്സ്, ഡെസ്ററിനേഷന്‍, പ്രോട്ടോകോള്‍ തുടങ്ങിയവയൊക്കെ ഇവിടെ കാണാം.
Botrevolt - Compuhow.com
ഇതിലെ List Manager വിന്‍ഡോയില്‍ കണ്ടെത്തിയ സ്പൈവെയര്‍, മാല്‍വെയര്‍, സ്കാം തുടങ്ങിയവയെ കാണാനാവും. ഇവിടെ തന്നെ നിങ്ങള്‍ക്ക് വിശ്വാസയോഗ്യമായ സൈറ്റുകളെ ഒഴിവാക്കാനുമാകും. വിശദമായ ലോഗ് ഡീറ്റെയിലുകളും ഇതില്‍ ലഭ്യമാകും.
ഫ്രീ, പെയ്ഡ് വേര്‍ഷനുകളില്‍ ഇത് ലഭ്യമാണ്. വിന്‍ഡോസ് എക്സ്.പി മുതലുള്ള വേര്‍ഷനുകളില്‍ ഇത് പ്രവര്‍ത്തിക്കും.

http://botrevolt.com/

Comments

comments