ഇമെയില്‍ ഷെഡ്യൂളിങ്ങിന് ബൂമറാങ്ങ്


Boomerang - Compuhow.com
ഒരു മെയില്‍ കിട്ടി. അതിന് മറുപടി അയക്കണം. എന്നാല്‍ പെട്ടന്ന് തന്നെ അയക്കാന്‍ നിങ്ങള്‍ക്ക് താല്പര്യമില്ല. എന്നാല്‍ അല്പം കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമായിരിക്കുകയുമില്ല. എന്താണ് ഇത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുക. നിങ്ങള്‍ ഓണ്‍ലൈനിലുണ്ട് എന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ ഒരു സമയത്ത് ഇമെയില്‍ ഷെഡ്യൂള്‍ ചെയ്ത് അയക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് ബൂമറാങ്ങ്.

ജിമെയില്‍ ഉപയോഗിക്കാവുന്ന ഒരു തേര്‍ഡ് പാര്‍ട്ടി ടൂളാണിത്. ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ജിമെയിലില്‍ Send Later എന്നഒപ്ഷന്‍ പ്രത്യക്ഷപ്പെടും. അവിടെ നിന്ന് ഡ്രോപ് ഡൗണ്‍ലിസ്റ്റില്‍ 1 മണിക്കൂര്‍, 1 ദിവസം എന്നിങ്ങനെ സെലക്ട് ചെയ്യാം.
തുടര്‍ന്ന് Confirm ക്ലിക്ക് ചെയ്യാം. ഇതുപയോഗിച്ച് റിമൈന്‍ഡറുകളും സെറ്റ് ചെയ്യാനാവും.

http://www.boomeranggmail.com/

Comments

comments