Bookmarx ക്രോമില്‍ ബുക്ക് മാര്‍ക്കിങ്ങ് കാര്യക്ഷമമാക്കാം


google-chrome boomarx - Compuhow.com
രണ്ട് തരത്തിലാണ് സാധാരണ ബുക്ക് മാര്‍ക്കിങ്ങ് നടത്താറ്. ഒന്ന് അഡ്രസ് ബാറിലെ സ്റ്റാര്‍ ചിഹ്നത്തില്‍ ക്ലിക്ക് ചെയ്തും, രണ്ട്. Ctrl-D അമര്‍ത്തിയും. ഇങ്ങനെ ചെയ്യുമ്പോള്‍ വരുന്ന മെനുവില്‍ സെറ്റിന്‍റെ പേരും, ബുക്ക് മാര്‍ക്ക് ചെയ്യുന്ന ഫോള്‍ഡറും മാറ്റം വരുത്താനാവും. ഫോള്‍ഡറുകള്‍ മാറ്റി ബുക്ക് മാര്‍ക്ക് ചെയ്യുന്നത് താമസമുണ്ടാക്കും.
Bookmarx എന്ന എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ചാല്‍ എളുപ്പത്തില്‍ ബുക്ക് മാര‍ക്കിങ്ങ് നടത്താവുന്നതാണ്.
ഈ എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ബ്രൗസര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക. Ctrl-X ഉപയോഗിച്ചാവും തുടര്‍ന്ന് ബുക്ക് മാര്‍ക്ക് ചെയ്യേണ്ടത്.
ഇതുപയോഗിക്കുമ്പോള്‍ വരുന്ന ബോക്സില്‍ സേവ് ചെയ്യേണ്ടുന്ന ഫോള്‍ഡറിന്‍റെ ആദ്യം അക്ഷരം ടൈപ്പ് ചെയ്യുമ്പോള്‍ ഫോള്‍ഡര്‍ ഓട്ടോമാറ്റിക്കായി കാണിക്കും. മാനുവലായി ഫോള്‍ഡര്‍ സെലക്ട് ചെയ്യുന്നതിലുള്ള പ്രയാസം ഇതിലൂടെ മാറ്റാം.
വേണമെങ്കില്‍ പുതിയ ഫോള്‍ഡര്‍ പേര് നല്കി നിര്‍മ്മിക്കുകയും ചെയ്യാം.
ബുക്ക് മാര്‍ക്കിന് പേര് നല്കുകയോ, tab കീയില്‍ അമര്‍ത്തി ഓട്ടോ ഫില്‍ ചെയ്യുകയോ ചെയ്യാം.
സെലക്ട് ചെയ്ത പേജ് സേവ് ചെയ്യാന്‍ Ctrl+Enter അടിച്ചാല്‍ മതി.

Download

Comments

comments