ബോളിവുഡ് നടി ഇഷ ഷെർവാണി ഫഹദിനു ജോഡിയാകുന്നു


Bollywood Actress Isha Sherwani to Pair up with Fahad

അമൽ നീരദിന്‍റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തില്‍ ബോളിവു് നടി ഇഷ ഷെര്‍വാണി നായികയായി എത്തുന്നു. ചിത്രത്തില്‍ ലാൽ, ജയസൂര്യ, പദ്മപ്രിയ, റീനു മാത്യൂസ്, ലെന എന്നിവരടങ്ങുന്ന വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ബൈബിളിലെ പഴയ നിയമത്തിലെ ഒരു അദ്ധ്യായത്തിനെ ആസ്പദമാക്കിയുള്ള ചിത്രത്തിന്‍റെ പേര് ഇയോബിന്‍റെ പുസ്തകം എന്നുതന്നെയാണ്. 1910 മുതൽ 1970വരെയുള്ള കാലഘട്ടത്തിലെ കഥയാണ് സിനിമ അനാവരണം ചെയ്യുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. ചിത്രത്തില്‍ നായകനും നായികയ്ക്കും മാത്രമല്ല പ്രാധാന്യമെന്നും എല്ലാകഥാപാത്രങ്ങള്‍ക്കും തുല്യ പ്രാധാന്യമാണ് ഉള്ളതെന്നും അമര്‍ നീരദ് വ്യക്തമാക്കി. ചിത്രത്തിന്‍റെ തിരക്കഥ നവാഗതനായ ഗോപൻ ചിദംബരം ആണ് നിര്‍വഹിക്കുന്നത്. ആമേൻ എന്ന സിനിമയ്ക്കു ശേഷം ഫഹദ് അഭിനയിക്കുന്ന രണ്ടാമത്തെ ചരിത്ര കഥാപാത്രമായിരിക്കും ഈ സിനിമയിലേത്.

English Summary : Bollywood Actress Isha Sherwani to Pair up with Fahad

Comments

comments