യുട്യൂബ് വീഡിയോയില്‍ മുഖം ബ്ലര്‍ ചെയ്യാം


വളരെ പ്രധാനപ്പെട്ട, അല്ലെങ്കില്‍ രസകരമായ ഒരു വീഡിയോ ഫൂട്ടേജ് നിങ്ങളുടെ കൈവശം ഉണ്ടെന്ന് കരുതുക. എന്നാല്‍ അത് നേരിട്ട് യുട്യൂബിലോ മറ്റോ പോസ്റ്റ് ചെയ്താല്‍ വിവാദമോ കേസോ ആവുമെന്നുമിരിക്കട്ടെ. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന മാര്‍ഗ്ഗമാണ് വീഡിയോയില്‍ വ്യക്തി കളുടെ മുഖം വരുന്ന ഭാഗം ബ്ലര്‍ ചെയ്യുക എന്നത്. Blur All Faces എന്ന സംവിധാനമുപയോഗിച്ച് യുട്യൂബില്‍ തന്നെ ഇത് ചെയ്യാനാവും.
youtube blur - Compuhow.com
ഇത് വീഡിയോയില്‍ ഉപയോഗപ്പെടുത്താന്‍‌ ആദ്യം യുട്യൂബ് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക. അതില്‍ Video Manager എടുക്കുക.
ഏത് വീഡിയോയാണോ ചെയ്യേണ്ടത് അതിന് താഴെയായി കാണുന്ന Edit ല്‍ ക്ലിക്ക് ചെയ്യുക.
Enhancements ടാബില്‍ ക്ലിക്ക് ചെയ്യുക.

താഴേക്ക് സ്ക്രോള്‍ ചെയ്ത് Blur All Faces എന്നത് ക്ലിക്ക് ചെയ്ത് apply നല്കുക.

Delete the original video ചെക്ക് ചെയ്താല്‍ ഒറിജിനല്‍ വീഡിയോ നീക്കപ്പെടുകയും ബ്ലര്‍ ചെയ്ത വീഡിയോ റീപ്ലേസാവുകയും ചെയ്യും.

Comments

comments