ബ്ലൂടൂത്ത് ഉപയോഗിച്ച് സിസ്റ്റം ലോക്ക് ചെയ്യാം


കംപ്യൂട്ടര്‍ ലോക്ക് ചെയ്യാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. വിന്‍ഡോസില്‍ ഡിഫോള്‍ട്ടായ ലോക്കോ, പുറമേ നിന്നുള്ള പ്രോഗ്രാമുകള്‍ ഉപയോഗിച്ചുള്ള ലോക്കിംഗോ ചെയ്യാം. എന്നാല്‍ ഇതല്ലാതെ ഉപയോഗിക്കുന്ന ആളുടെ സാമീപ്യം നഷ്ടപ്പെടുമ്പോള്‍ തനിയെ ലോക്കാകുന്ന വിധത്തിലും സിസ്റ്റം സെറ്റപ്പ് ചെയ്യാം. ഇതിനുപയോഗിക്കുന്ന പ്രോഗ്രാമാണ് ബ്ലു ലോക്ക്. ഇതിന്റെ പ്രവര്‍ത്തനമെന്നത് ബ്ലുടൂത്ത് സൗകര്യമുള്ള മൊബൈല്‍ ഫോണും, കംപ്യൂട്ടറില്‍ റണ്‍ ചെയ്യുന്ന പ്രോഗ്രാമും തമ്മില്‍ ബന്ധപ്പെടുത്തുക എന്നതാണ്. ലാപ്ടോപ്പുകളില്‍ ബ്ലൂടൂത്ത് സൗകര്യമുണ്ടെങ്കില്‍ ഇത് എളുപ്പമാകും. ഈ പ്രോഗ്രാം സെറ്റ് ചെയ്ത് കഴിഞ്ഞാല്‍ നിങ്ങള്‍ മൊബൈല്‍ ഫോണുമായി സിസ്റ്റത്തിനരികില്‍ നിന്ന് ദൂരേക്ക് പോയാല്‍ ബ്ലൂടൂത്ത് സിഗ്നല്‍ ഇല്ലാതാവുന്നതോടെ കംപ്യൂട്ടര്‍ ലോക്കാകും.
വിന്‍ഡോസ് ഓപ്പറേറ്റിംഗ്സിസ്റ്റങ്ങള്‍ക്ക് വേണ്ടിയുള്ള ഈ പ്രോഗ്രാം കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതില്‍ പ്രൈവസിക്ക് ഏറെ പ്രാധാന്യം നല്കുന്നവര്‍ക്ക് ഉപകാരപ്പെടും.

Download

Comments

comments