ബ്ലൂ സ്ക്രീന്‍ ഡെത്ത്


Blue screen death - Compuhow.com
വിന്‍ഡോസില്‍ സംഭവിക്കുന്ന ഒരു തകരാറാണ് ബ്ലു സ്ക്രീന്‍ ഡെത്ത്. റിക്കവര്‍ ചെയ്യാനാവാത്ത തകരാര്‍ സംഭവിക്കുമ്പോള്‍ ഹാര്‍ഡ്വെയര്‍, സോഫ്റ്റ് വെയറുകള്‍ എന്നിവക്ക് തകരാറ് സംഭവിക്കാതിരിക്കാനായാണ് ഇത് വരുന്നത്. ഡിവൈസ് ഡ്രൈവറുകളുമായി ബന്ധപ്പെട്ടാണ് ഇത് ഏറെയും വരാറ്.

എങ്ങനെ പരിഹരിക്കാം?

ഒരു ഡ്രൈവര്‍ അപ്ഡേറ്റ് ചെയ്യുക, ഒരു പുതിയ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യുക, എന്നിവയൊക്കെ ഈ പ്രശ്നത്തിന് കാരണമാകാം. ബ്ലൂസ്ക്രീന്‍ ഡെത്ത് സംഭവിച്ചാല്‍ പഴയ അവസ്ഥയിലേക്ക് റീസ്റ്റോറ്‍ ചെയ്ത് പ്രശ്നപരിഹാരം തേടാം. ഇടക്കിടക്ക് ഇത് സംഭവിക്കുന്നുവെങ്കില്‍ ഏത് കാര്യം വിന്‍ഡോസില്‍ ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്ക് മനസിലാക്കാനാവും.

വിന്‍ഡോസ് പാര്‍ട്ടിഷന് ആവശ്യത്തിന് സ്പേസ് ലഭ്യമല്ലെങ്കില്‍ ബ്ലുസ്ക്രീന്‍ ഡെത്ത് സംഭവിക്കാം. അതുകൊണ്ട് തന്നെ വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന പാര്‍ട്ടിഷനില്‍ 15 ശതമാനം സ്പേസെങ്കിലും ഫ്രീ ആയിരിക്കണം.
പെട്ടന്നാണ് ബ്ലുസ്ക്രീന്‍ ഡെത്ത് സംഭവിക്കുന്നതെങ്കില്‍ ഡ്രൈവര്‍ പ്രോഗ്രാമുകള്‍ അപ്ഡേറ്റ് ചെയ്യുക. ഡ്രൈവര്‍ പ്രോഗ്രാമുകളുടെ അപ്ഡേഷന് അവയുടെ നിര്‍മ്മാതാക്കളുടെ സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി.

ആന്‍റി വൈറസ് ഉപയോഗവും പ്രധാനമാണ്. മാസ്റ്റര്‍ ബൂട്ട് റെക്കോഡിലും, ബൂട്ട് സെക്ടറിലും കടക്കുന്ന വൈറസുകള്‍ ബ്ലൂസ്ക്രീന്‍ ഡെത്തിന് കാരണമാകും.

കാലപരിധി കഴിഞ്ഞ ഡ്രൈവര്‍ പ്രോഗ്രാമുകള്‍ അപ്ഡേറ്റ് ചെയ്ത് ബ്ലൂസ്ക്രീന്‍ ഡെത്തിന് ഒരു പരിധി വരെ പരിഹാരം കാണാം. എന്നാല്‍ ഓരോ പ്രോഗ്രാമും മാനുവലായി അപ് ഡേറ്റ് ചെയ്യുക എന്നത് അത്ര എളുപ്പമല്ല. അതിന് ഏതെങ്കിലും തേര്‍ഡ് പാര്‍ട്ടി പ്രോഗ്രാമുകളുപയോഗിച്ച് അപ്ഡേഷന്‍ നടത്താം.

അത്തരം ഒരു പ്രോഗ്രാമാണ് Driver Detective. ഇത് ഓട്ടോമാറ്റിക്കായി ഡ്രൈവറുകള്‍ അപ്ഡേറ്റ് ചെയ്യാന്‍ സഹായിക്കും.
http://www.devicedriverupdate.com/

Comments

comments