ബ്ലോഗര്‍ കമന്‍റുകളില്‍ നിന്ന് ഓട്ടോമാറ്റിക്കായി ലിങ്കുകള്‍ നീക്കം ചെയ്യാം



ബ്ലോഗുകള്‍ ഇന്ന് വളരെ സജീവമായ മാധ്യമമാണ്. സമാന്തരമായ ഒരു വായനയും, ചര്‍ച്ചയും ബ്ലോഗുകള്‍ വഴി ഇന്ന് നടക്കുന്നുണ്ട്. ബ്ലോഗുകളുടെ സജീവത എന്നത് അതില്‍ വരുന്ന കമന്‍റുകളാണ്. ചില മലയാളം ബ്ലോഗുകളില്‍ പോസ്റ്റിന്‍റെ പത്തിരട്ടിയുണ്ടാകും കമന്‍റുകള്‍. സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും സകലയിടത്തും കയറി കമന്‍റിനൊപ്പം തങ്ങളുടെ ബ്ലോഗിന്‍റെയോ സൈറ്റിന്‍റെയോ ലിങ്ക് നല്കുന്ന വിരുതന്മാരുണ്ട്. ചുളുവില്‍ ഒരു പരസ്യം എന്നതാണ് ഇതിന്‍റെ ലക്ഷ്യം. ഉപയോഗിക്കുന്നവന് പണി കൊടുക്കുക എന്ന ഉദ്ദേശത്തോടെ വൈറസ് ബാധയുള്ള സൈറ്റിലേക്കും ചിലപ്പോള്‍ ലിങ്കുകള്‍‌ ഇത്തരത്തില്‍ ചിലര്‍ പോസ്റ്റ് ചെയ്യും.
കമന്‍റുകളില്‍ ലിങ്ക് ഒരു ശല്യമാകുന്നുവെങ്കില്‍ പ്രയോഗിക്കാവുന്ന ഒരു വിദ്യയാണിത്. ഇത് വഴി ഓട്ടോമാറ്റിക്കായി ലിങ്കുകള്‍ റിമൂവ് ചെയ്യപ്പെടും. ലിങ്കുകള്‍ ടെക്സ്റ്റാക്കി മാറ്റുകയാണ് ഇവിടെ ചെയ്യുക.
ബ്ലോഗര്‍ ഡാഷ് ബോര്‍ഡില്‍ ബ്ലോഗിന്‍റെ എച്ച്.ടി.എം.എല്‍ എടുത്ത് <body>എന്നതിന് മുകളിലായി

<script src=’https://ajax.googleapis.com/ajax/libs/jquery/1.8.3/jquery.min.js’/>

<script>$(‘.comment-content a[rel$=nofollow]’).replaceWith(function(){return ($(this).text());});</script>
എന്ന് പേസ്റ്റ് ചെയ്യുക.

ലിങ്കുകള്‍ ടെക്സ്റ്റാക്കി മാറ്റാതെ റിമൂവ് ചെയ്യണമെങ്കില്‍ <body> മുകളിലായി

<script src=’https://ajax.googleapis.com/ajax/libs/jquery/1.8.3/jquery.min.js’/>

<script>$(‘.comment-content a[rel$=nofollow]’).hide());</script>
എന്ന് പേസ്റ്റ് ചെയ്യുക.

Comments

comments