ക്രോമില്‍ സൈറ്റ് ബ്ലോക്ക് ചെയ്യാം


Block websites- Compuhow.com
പല കാരണങ്ങളാല്‍ സൈറ്റുകള്‍ ബ്ലോക്ക് ചെയ്യേണ്ടതായി വരാം. വീട്ടിലോ ഓഫിസിലോ ചില സൈറ്റുകള്‍ ഉപയോഗിക്കുന്നത് തടസപ്പെടുത്തേണ്ട സാഹചര്യം വരാം. അതിന് സഹായിക്കുന്ന ചില എക്സ്റ്റന്‍ഷനുകളാണ് ഇവിടെ പറയുന്നത്.

1. Website Blocker

വളരെ ലളിതമായ സൈറ്റ് ബ്ലോക്കിങ്ങാണ് ഇതിലേത്. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഐക്കണില്‍ ക്ലിക്ക് ചെയ്ത് തുറന്ന് സൈറ്റിന്‍റെ പേര് നല്കി എത്ര സമയത്തേക്ക് ബ്ലോക്ക് ചെയ്യണമെന്ന് എന്റര്‍ ചെയ്യാം.
തുടര്‍ന്ന് സൈറ്റ് തുറക്കാന്‍ ശ്രമിച്ചാല്‍ web page is not available എന്ന മെസേജ് കാണിക്കും.

DOWNLOAD

2. Nanny

കൂടുതല്‍ സംവിധാനങ്ങളുള്ള ബ്ലോക്കറാണ് Nanny. വൈറ്റ് ലിസ്റ്റ് നിര്‍മ്മിക്കുക, എത്രത്തോളം സമയം ഒരു സൈറ്റ് ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഇതുപയോഗിച്ച് സാധിക്കും. സൈറ്റുകള്‍ പൂര്‍ണ്ണമായും ബ്ലോക്ക് ചെയ്യുന്ന lock down സംവിധാനവും ഇതിലുണ്ട്.

DOWNLOAD

3. Block Site

ഇതില്‍ ബ്ലോക്ക് ചെയ്യേണ്ട സൈറ്റുകള്‍ ചേര്‍ത്ത ശേഷം ഒരു പാസ് വേഡ് നല്കിയാല്‍ പിന്നെ അതില്‍ മറ്റുള്ളവര്‍ക്ക് മാറ്റം വരുത്താനാവില്ല.

DOWNLOAD

4. StayFocusd
പ്രോഡക്ടിവിറ്റി വര്‍ദ്ധിപ്പിക്കുക എന്നൊരു ലക്ഷ്യം കൂടി ഇതിനുണ്ട്. ഏറെ സമയം ഫേസ്ബുക്കില്‍ ചെലവഴിക്കുന്നവര്‍ക്ക് ഒരു നിയന്ത്രണം നല്കാന്‍ ഇത് സഹായിക്കും. എത്ര സമയം സൈറ്റില്‍ ചെലവഴിക്കാമെന്ന് ഇതില്‍ സെറ്റ് ചെയ്യാം.

DOWNLOAD

Comments

comments