വെബ്പേജിലെ സൗണ്ട് ഡിസേബിള്‍ ചെയ്യാം


Disable sound - Compuhow.com
ക്രോമില്‍ വെബ്പേജുകള്‍ തുറക്കുമ്പോള്‍ പലപ്പോഴും സൗണ്ടും പ്ലേ ചെയ്ത് തുടങ്ങും. പലപ്പോഴും നിങ്ങളുടെ ജോലിക്കൊരു തടസ്സമായിരിക്കും ഇത്. സൗണ്ട് പ്ലേ ചെയ്യുമ്പോള്‍ സ്പീക്കര്‍ ഐക്കണും ടാബിന് മുകളില്‍ കാണും.ഇത്തരത്തില്‍ അനാവശ്യമായ ശബ്ദങ്ങള്‍ പ്ലേ ചെയ്യുന്നത് തടയാനുള്ള മാര്‍ഗ്ഗമാണ് ഇവിടെ പറയുന്നത്.

MuteTab എന്ന എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ചാല്‍ ഈ പണി എളുപ്പത്തില്‍ ചെയ്യാനാവും. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം എക്സ്റ്റന്‍ഷന്‍റെ ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ശബ്ദം പ്ലേ ചെയ്യുന്ന ടാബുകള്‍ അവിടെ ഡിസ്പ്ലേ ചെയ്യും. സൗണ്ട് സ്റ്റോപ്പ് ചെയ്യാന്‍ “X” ചിഹ്നത്തില്‍ ക്ലിക്ക് ചെയ്യുക. ടാബില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് “MuteTab സെലക്ട് ചെയ്തും ഇത് സാധ്യമാക്കാം.

DOWNLOAD

Comments

comments