ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ടില്‍ ചില സൈറ്റുകളെ തടയാം


ചില കാര്യങ്ങള്‍ക്കായി നിങ്ങള്‍ തുടര്‍ച്ചായി ഏറെ സമയം സെര്‍ച്ച് ചെയ്യാന്‍ ചെലവഴിക്കുന്നുണ്ടാകും. എന്നാല്‍ ചിലപ്പോള്‍ റിസള്‍ട്ട് വരുന്നത് മിക്കതും ഒരേ സൈറ്റ് തന്നെയാവും. ഇതാകട്ടെ ഉപകാരപ്രദമായിരിക്കുകയുമില്ല. പല പേജുകളിലും ഒരു സൈറ്റ് തന്നെ ഇങ്ങനെ റിസള്‍ട്ടായി കാണിക്കുന്നത് നേരം കളയാനേ ഉപകരിക്കൂ. ഫയര്‍ഫോക്സാണ് നിങ്ങളുടെ ബ്രൗസറെങ്കില്‍ അത്തരം സൈറ്റുകളെ തടയാന്‍ സഹായിക്കുന്ന ഒരു ആഡോണാണ് Hide Unwanted Results of Google Search.
പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ ചില സൈറ്റുകളെ സെര്‍ച്ച് റിസള്‍ട്ടില്‍ നിന്ന് തടയാമാണ് ഇത് ഉപയോഗിക്കുക.
Hide-Unwanted Sites - Compuhow.com
ഇത് ഡൗണ്‍ലോഡ് ചെയ്ത ശേഷം സെറ്റിങ്ങ്സില്‍ ചില മാറ്റങ്ങള്‍ വരുത്താം. ഏതെങഅകിലും കീ വേഡുകള്‍ മറയ്ക്കുക, യു.ആര്‍.എല്‍, ഡൊമെയ്ന്‍ എന്നിവ തടയുക എന്നിവയൊക്കെ ഇതില്‍ സാധ്യമാണ്.ഉദാഹരണത്തിന് നിങ്ങള്‍ സെര്‍ച്ച് ചെയ്യുന്നത് ഫേസ് ബുക്കിലേക്കാണ് സ്ഥിരമായി ഗൈഡ് ചെയ്യുന്നതെങ്കില്‍ ഫേസ്ബുക്ക് തടയാം. അതുപോലെ ബ്ലോക്ക് ചെയ്തവ തല്കാലത്തേക്ക് എനേബിള്‍ ചെയ്യാനും സാധിക്കും. അഥവാ ഇനി നിങ്ങള്‍ക്ക് ആഡ് ചെയ്തവ ഡെലീറ്റ് ചെയ്യേണ്ടി വന്നാല്‍ ലിസ്റ്റില്‍ നിന്ന് സെലക്ട് ചെയ്ത് Delete Selected Row ക്ലിക്ക് ചെയ്താല്‍ മതി.

Download

Comments

comments