ക്രോമില്‍ സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാം


വീടുകളിലും, ഓഫീസുകളിലുമൊക്കെ പലപ്പോഴും ചില വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യേണ്ട ആവശ്യം വരാം. കുട്ടികളുടെ ദുരുപയോഗവും, സ്റ്റാഫിന്‍റെ ഇന്‍റ്ര്‍നെറ്റ് ഉപയോഗിച്ചുള്ള നേരം കളയലും തടയാന്‍ ഇത് ആവശ്യം വന്നേക്കാം. ക്രോമില്‍ സൈറ്റുകള്‍ തടയാന്‍ സഹായിക്കുന്ന ഏതാനും സൈറ്റ് ബ്ലോക്കിങ്ങ് ആപ്ലിക്കേഷനുകളിതാ.

1. Website Blocker – വളരെ എളുപ്പത്തില്‍ വെബ്സൈറ്റുകള്‍ ഇതുപയോഗിച്ച് ബ്ലോക്ക് ചെയ്യാം. ഇത് ബ്രൗസറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ശേഷം ബ്ലോക്ക് ചെയ്യേണ്ടുന്ന സൈറ്റ് തുറക്കുക. തുടര്‍ന്ന് Website Blocker ഐക്കണില്‍ ക്ലിക്ക് ചെയ്യുക. തുറന്ന് വരുന്ന വിന്‍ഡോയില്‍ എത്ര സമയത്തേക്കാണ് ബ്ലോക്ക് ചെയ്യേണ്ടത് എന്ന് നല്കാം.
പല സൈറ്റുകള്‍ ഒരുമിച്ച് ബ്ലോക്ക് ചെയ്യാന്‍ എക്സ്റ്റന്‍ഷന്‍ മെനുവില്‍ Options എടുത്ത് സൈറ്റ് അ‍്രസുകള്‍ എന്റര്‍ ചെയ്യുക.
Bock websites on chrome - Compuhow.com
DOWNLOAD

2. Nanny
ആദ്യം പറഞ്ഞതിനേക്കാല്‍ കൂടുതല്‍ ഒപ്ഷനുകളുള്ളതാണ് nanny. വെബ്സൈറ്റുകളുടെ ഒരു വൈറ്റ് ലിസ്റ്റ് നിര്‍മ്മിക്കുക, ഏത്രസമയത്തേക്ക് ഒരു സൈറ്റ് ഉപയോഗിക്കാന്‍ അനുവദിക്കാം എന്നൊക്കെ ഇതില്‍ നല്കാനാവും. നിങ്ങള്‍ ഒരു സൈറ്റില്‍ ചെലവഴിച്ച സമയം മനസിലാക്കാനും, ലിസ്റ്റിലെ സൈറ്റുകളെല്ലാം ഒരുമിച്ച് ലോക്ക്ഡൗണ്‍ ചെയ്യാനുമാകും.

DOWNLOAD

3. StayFocusd
ജോലി ചെയ്യേണ്ടുന്ന സമയത്ത് മറ്റ് കാര്യങ്ങളിലേക്ക് ശ്രദ്ധ പോയി ഏറെ സമയം വെബ്സൈറ്റുകളില്‍ ചെലവഴിക്കാറുണ്ടാകും. ഈ പ്രശ്നത്തിനൊരു പരിഹാരം കൂടിയാണിത്. ഒരു ദിവസം നേരംകൊല്ലി സൈറ്റുകളില്‍ എത്ര നേരം ചെലവഴിക്കാമെന്ന് ഇതില്‍ സെറ്റ് ചെയ്യാം. ഇതിന് പുറമേ സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്യാം.

DOWNLOAD

Comments

comments