ക്രോമില്‍ പി.ഡി.എഫ് വിന്‍ഡോയില്‍ തുറക്കുന്നത് തടയാം


ക്രോമില്‍ ബ്രൗസ് ചെയ്യുമ്പോള്‍ ഒരു പി.ഡി.എഫ് ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അത് വിന്‍ഡോയില്‍ തന്നെ തുറന്ന് വരും. ഇത് ഉപകാരപ്രദമാണെങ്കിലും ചിലപ്പോഴൊക്കെ അസൗകര്യമായി തോന്നിയേക്കാം. സിസ്റ്റത്തില്‍ പി.ഡി.എഫ് റീഡറുണ്ടെങ്കിലും ഇവ ക്രോമില്‍ തന്നെയാവും തുറന്ന് വരുക. അല്ലെങ്കില്‍ ഇത് സേവ് ചെയ്ത് എക്സ്റ്റേണല്‍ പി.ഡി.എഫ് റീഡര്‍ വഴി തുറക്കണം. ഇത് അല്പം സമയം ചിലവാക്കേണ്ടുന്ന പണിയാവും.
ഇതിന് പകരമായി ക്രോമിലെ പി.ഡി.എഫ് വ്യുവര്‍ ഡിസേബിള്‍ ചെയ്യാനാവും.
ഇതിനായി ക്രോം അഡ്രസ് ബാറില്‍ chrome://plugins/ എന്ന് ടൈപ്പ് ചെയ്ത് എന്‍റര്‍ അടിക്കുക.
അപ്പോള്‍ പ്ലഗിന്‍‌സ് ലിസ്റ്റില്‍ ക്രോം പി.ഡ.എഫ് വ്യുവറില്‍ ഡിസേബിള്‍ ക്ലിക്ക് ചെയ്യുക.
ഇങ്ങനെ ചെയ്ത ശേഷം ക്രോമില്‍ പി.ഡി.എഫ് ഫയല്‍ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അവ ഓപ്പണാവാതെ ഡൗണ്‍ലോഡായിക്കൊള്ളും.

Comments

comments