കംപ്യൂട്ടറില്‍ വേഗത്തില്‍ ഇന്റര്‍നെറ്റ് ഡിസേബിള്‍ ചെയ്യാം


ഇന്റര്‍നെറ്റ് ജീവിത്തതിന്‍റെ തന്നെ ഭാഗമായ കാലമാണല്ലോ ഇത്. ഇന്റര്‍നെറ്റ് കണക്ടിവിറ്റി പല മാര്‍ഗ്ഗങ്ങളിലൂടെ നാടുമുഴുവന്‍ ലഭിക്കുന്നു. എന്നാല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ ബഹുഭൂരിപക്ഷവും ഇത് ഉപയോഗിക്കുന്നത് എന്തെങ്കിലും ഗുണകരവും, ജോലി സംബന്ധവുമായ കാര്യങ്ങള്‍ക്കല്ല മറിച്ച് വിനോദത്തിനുവേണ്ടിയാണ്. അതില്‍ ഏറ്റവും കൂടുതല്‍ പേരും ഉപയോഗിക്കുന്നത് ഫേസ് ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളാണ്. എന്നാല്‍ ജോലികള്‍ക്കിടെ നെറ്റുപയോഗിച്ച് ജോലിയില്‍ നിന്ന് മാറി മറ്റ് ആക്ടിവിറ്റീസുകളില്‍ പോയി സമയം നഷ്ടപ്പെടുത്തുന്നവരും ഏറെയുണ്ട്.
ഇങ്ങനെ ശ്രദ്ധമാറിയും, അല്ലാതെയും നെറ്റില്‍ നേരം പോവാതിരിക്കാനും, മറ്റുള്ളവര്‍ താല്കാലികമായി ഉപയോഗിക്കുന്നത് തടയാനും ഉപയോഗിക്കാവുന്ന ഒരു ടൂളുണ്ട്.

ഒരു .BAT ഫയല്‍ ഉപയോഗിച്ച് ഇത് ചെയ്യാന്‍ സാധിക്കും. ഇത് ഉപയോഗിക്കുന്നത് വഴി നെറ്റ്വര്‍ക്ക് അഡാപ്റ്റര്‍ എളുപ്പത്തില്‍ ടോഗിള്‍ ചെയ്യാം.
ഇത് ഡൗണ്‍ലോഡ് ചെയ്ത് അഡ്മിനിസ്ട്രേറ്ററായി റണ്‍ ചെയ്യുക. ഇത് റണ്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഡിസേബിള്‍ ചെയ്യപ്പെടും.
വീണ്ടും കണക്ട് ചെയ്യാന്‍ ഇത് വീണ്ടും റണ്‍ ചെയ്യുക. മാനുവലായി ഇത് ചെയ്യാന്‍ Control Panel > Network and Internet > View Network Status > Change Adapter Settings എടുക്കാം.
ഡൗണ്‍ ലോഡ്

Comments

comments