വിന്‍ഡോസ് 8.1 ലെ ഹെല്‍പ് ടിപ്സ് തടയാം


help-tips - Compuhow.com
വിന്‍ഡോസ് 8.1 ഉപയോഗിച്ച് തുടങ്ങുമ്പോള്‍ ഹെല്‍പ് ടിപ്സ് പോപ് അപ്പായി ലഭിക്കും. ആദ്യമൊക്കെ ഇത് ഉപയോഗം എളുപ്പമാക്കാന്‍ സഹായിക്കും. ആദ്യ ട്യൂട്ടോറിയല്‍ അവസാനിക്കുന്നതോടെ ഇത് അപ്രത്യക്ഷമാകും. എന്നാല്‍ ഇത് പിന്നീടും പ്രശ്നമായി വരുന്നതായി ചിലര്‍ പരാതിപ്പെടാറുണ്ട്. പെര്‍മനെന്റായി ഈ ഹെല്‍പ് ടിപ്സ് ഡിസേബിള്‍ ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം.

സെര്‍ച്ചില്‍ gpedit.msc എന്ന് നല്കുക. തുടര്‍ന്ന് Enter അടിക്കുക.
Local Group Policy Editor തുറന്ന് വരും.

ഇനി User Configuration > Administrative Templates > Windows Components എടുത്ത് Edge UI ല്‍ ക്ലിക്ക് ചെയ്യുക.
വിന്‍ഡോയില്‍ വലത് വശത്ത് Disable help tips എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.

തുറന്ന് വരുന്ന പോപ് അപ്പില്‍ Enabled ക്ലിക്ക് ചെയ്ത് OKക്ലിക്ക് ചെയ്യുക.

Comments

comments