ഫേസ്ബുക്ക് ബ്ലോക്ക് ചെയ്യണോ?


നിങ്ങള്‍ ഒരു സ്ഥാപനം നടത്തുന്ന ആളാണോ. അവിടെ ഇന്‍റര്‍നെറ്റുണ്ടെങ്കില്‍ തീര്‍ച്ചയായും സ്റ്റാഫ് ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ടാകണം. ഇന്ന് പ്രൊഡക്ടിവിറ്റി കുറയ്ക്കുന്നതില്‍ വലിയൊരു പങ്ക് ഫേസ്ബുക്കിന്‍റെ വകയാണ് . ഒളിഞ്ഞും മറഞ്ഞും സ്ഥാപനങ്ങളില്‍ ഫേസ് ബുക്ക് ഉപയോഗിക്കുന്നത് സാധാരണം തന്നെയാണ്.
ഇതിനൊരു പ്രതിവിധി ഓഫിസിലെ സിസ്റ്റത്തില്‍ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്യുക എന്നതാണ്.
Facebook blocker - Compuhow.com
വളരെ എളുപ്പത്തില്‍ ഇത് ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ് FB Blocker Utility.

ആദ്യം ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് അണ്‍സിപ്പ് ചെയ്യുക.
തുടര്‍ന്ന് യൂട്ടിലിറ്റിയില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.
ആദ്യം 1 അമര്‍ത്തി ഹോസ്റ്റ് ഫയല്‍ ബാക്കപ്പ് ചെയ്യുക.
2 അമര്‍ത്തി ഫേസ്ബുക്ക് ബ്ലോക്ക് ചെയ്യുക.
ഇപ്പോള്‍ ഫേസ് ബുക്ക് ബ്ലോക്കായിരിക്കും. ഇത് ചെക്ക് ചെയ്യാന്‍ 5 അടിച്ച് നോക്കുക.
ഫേസ്ബുക്ക് ബ്ലോക്കിങ്ങ് ഒഴിവാക്കാന്‍ 3 അടിക്കുക.
വലിയ കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവരാണ് നിങ്ങളുടെ സ്റ്റാഫെങ്കില്‍ ഈ പണി പാളുമെന്ന് പറയേണ്ടതില്ലല്ലോ. അങ്ങനെയെങ്കില്‍ അല്പംകൂടി സെറ്റപ്പുള്ള മറ്റ് പ്രോഗ്രാമുകള്‍ ഉപയോഗിക്കാം.

Download

Comments

comments