ഫേസ്ബുക്ക് ആപ്പ്, ഗെയിം റിക്വസ്റ്റുകള്‍ ബ്ലോക്ക് ചെയ്യാം


കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത അനേകം ഫേസ്ബുക്ക് ഫ്രണ്ട്സ് പലര്‍ക്കുമുണ്ടാകും. സുഹൃത്തുക്കളുടെ എണ്ണത്തിനാണല്ലോ ഫേസ്ബുക്കില്‍ പ്രാധാന്യം. എന്നാല്‍ ഏറെ നേരമൊന്നും ഫേസ്ബുക്കില്‍ ചെലവഴിക്കാന്‍ സമയമില്ലാത്തവര്‍ക്ക് നിത്യേന അക്കൗണ്ട് തുറക്കുമ്പോള്‍ കാണേണ്ടുന്ന ഒരു കാഴ്ചയാണ് ആപ്ലിക്കേഷന്‍ റിക്വസ്റ്റുകളും, ഗെയിം റിക്വസ്റ്റുകളും. ഫേസ്ബുക്കില്‍ ജിവിതത്തിന്‍റെ ഏറിയ പങ്കും ചെലവഴിക്കുന്നവരുടെ പ്രധാന പരിപാടി തന്നെ ഇതൊക്കെയാണ്.
ഇങ്ങനെ ലഭിക്കുന്ന ആപ് റിക്വസ്റ്റുകള്‍ ശല്യമായി തോന്നുന്നുവെങ്കില്‍ അവ ബ്ലോക്ക് ചെയ്യാന്‍ സാധിക്കും. ഇതിനായി ആഡോണുകളോ ടൂളുകളോ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല.
ആദ്യം ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്ത് Facebook request page ല്‍ പോവുക.

Site Link

ഇവിടെ നിങ്ങള്‍ക്ക് ലഭിച്ച റിക്വസ്റ്റുകള്‍ request and games invites എന്ന് കാണാം
ഇവയില്‍ ചിലത് ആവസ്യമായി തോന്നുന്നുവെങ്കില്‍ അവ ബ്ലോക്കിംഗില്‍ നിന്ന് ഒഴിവാക്കാവുന്നതാണ്. അല്ലാത്തവയുടെ വശത്തുള്ള ക്ലോസ് ചിഹ്നത്തില്‍ ക്ലിക്ക് ചെയ്യുക.
Block Facebook App request - Compuhow.com
അപ്പോള്‍ Block the app Permanently or Ignore all requests from that user എന്നൊരു മെസേജ് വരും.
Ignore all requests ക്ലിക്ക് ചെയ്യുക വഴി ആഫ്രണ്ടില്‍ നിന്നുള്ള എല്ലാ റിക്വസ്റ്റുകളും തടയാം. Block the app Permanently ക്ലിക്ക് ചെയ്താല്‍ എല്ലാ ഫ്രണ്ട്സില്‍ നിന്നുമുള്ള ആപ്ലികേഷന്‍ റിക്വസ്റ്റ് തടയാം.

Comments

comments