ഇമെയിലുകള്‍ തടയാം


മെയില്‍ അഡ്രസിലേക്ക് അനാവശ്യമായ മെയിലുകള്‍ വരുന്നത് സാധാരണമാണ്. പ്രമോഷണല്‍ ഓഫറുകളും, മറ്റ് മെയിലുകളുമൊക്കെ ഇത്തരത്തില്‍ വരുന്നത് ചിലപ്പോള്‍ ശല്യമായി തോന്നാം. അതിനൊരു പരിഹാരമാണ് ഫില്‍റ്ററുകള്‍ നിര്‍മ്മിക്കുന്നത്. ഏത് അഡ്രസും ഇത്തരത്തില്‍ ബ്ലോക്ക് ചെയ്യാനാവും.
Email block - Compuhow.com
ഇതിന് ജിമെയില്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക. വലത് വശത്ത് സെര്‍ച്ച് ബോക്സിനരികെ ഒരു ഡൗണ്‍ ആരോ കാണുന്നത് ക്ലിക്ക് ചെയ്യുക.
അവിടെ ആദ്യം കാണുന്ന കോളത്തില്‍ ബ്ലോക്ക് ചെയ്യേണ്ടുന്ന അഡ്രസുകള്‍ നല്കുക. മൂന്നാമത്തെ കോളത്തില്‍ മെസേജില്‍ വരാവുന്ന വാക്കുകള്‍ നല്കി ബ്ലോക്ക് ചെയ്യാം. ഇത് ചെയ്യണമെന്ന് നിര്‍ബന്ധമില്ല.

തുടര്‍ന്ന് create filters with this search ക്ലിക്ക് ചെയ്യുക. “mark as read”, “mark as important”, “delete it തുടങ്ങി. ഒപ്ഷനുകള്‍ കാണാനാവും.
ഇവിടെ നിന്ന് delete തെരഞ്ഞെടുക്കാം.
ഈ ഫില്‍റ്റര്‍ നിര്‍മ്മിച്ചാല്‍ നല്കിയ അഡ്രസില്‍ നിന്ന് വരുന്ന മെയിലുകള്‍ നേരെ ട്രാഷിലേക്ക് പോയിക്കൊള്ളും.

Comments

comments