ഇമെയില്‍ ഓവര്‍ലോഡിങ്ങ് തടയാം.


വലിയ സ്പേസാണ് ഇമെയില്‍ സര്‍വ്വീസ് പ്രൊവൈഡേഴ്സ് ഇന്ന് നല്കുന്നത്. എന്നാലും പലരുടെയും ഇന്‍ബോക്സിന് വലുപ്പം പോരാതെ വരാറുണ്ട്. പലര്‍ക്കും ഇന്‍ബോക്സിലെ എല്ലാ മെയിലുകളം പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ സ്പേസ് നിറ‍ഞ്ഞുകവിയും.
ഓവര്‍ലോഡിങ്ങ് തടയാന്‍ ചില ടിപ്സ്
പല സൈറ്റുകളിലും പ്രവേശിക്കുമ്പോള്‍ ഇമെയില്‍ ഐ.ഡി നല്കണം. ഇതുവഴി ദിനംപ്രതി അനേകം മെസേജുകള്‍ വന്നുകൊണ്ടിരിക്കും. ഇത് തടയാന്‍ പരമാവധി മെയില്‍ അഡ്രസ് നല്കുന്നത് ഒഴിവാക്കുക. തല്ക്കാലത്തേക്കുള്ള ആവശ്യങ്ങള്‍ക്ക് ഡിസ്പോസിബിള്‍ ഇമെയില്‍ അഡ്രസ് ഉപയോഗിക്കുക.
ഇന്‍ബോക്സ് ക്ലീന്‍ ആയിവെയ്ക്കാന്‍ ഓള്‍ഡ് ഇന്‍ബോക്സ് എന്ന പേരില്‍ ഒരു ഫോള്‍ഡര്‍ കൂടി നിര്‍മ്മിക്കുക. മെയിലുകല്‍ അതാത് ദിനങ്ങളില്‍ തന്നെ മൂവ് ചെയ്യുക.

Comments

comments