അഡള്‍ട്ട് സൈറ്റുകള്‍ എളുപ്പത്തില്‍ ബ്ലോക്ക് ചെയ്യാം


കുട്ടികള്‍ സ്വതന്ത്രമായി കംപ്യൂട്ടര്‍ ഉപയോഗിക്കുന്നത് ഇന്ന് സാധാരണമാണ്. കുട്ടികളുടെ കംപ്യൂട്ടര്‍ ഉപയോഗം നിയന്ത്രിക്കാമെങ്കിലും പൂര്‍ണ്ണമായും അവരുടെ ഉപയോഗം നിരീക്ഷിക്കുക എന്നത് അത്ര എളുപ്പമല്ല. കുട്ടികള്‍ ഇന്റര്‍നെറ്റിലെ പോണ്‍ സൈറ്റുകളില്‍ എത്തിപ്പെടാനും അവക്ക് അഡിക്ടാകാനും വളരെ സാധ്യതകള്‍ ഇന്നുണ്ട്.
ഇന്റര്‍നെറ്റുപയോഗിക്കുന്ന കംപ്യൂട്ടറുകളില്‍ സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. ഡി.എന്‍.എസ് സെറ്റിങ്ങ്സ് മാറ്റി സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാം. ചില പ്രോഗ്രാമുകള്‍ ഉപയോഗിച്ച് ഇത്തരം സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാം. നിശ്ചിതമായ ചില സൈറ്റുകള്‍ എളുപ്പത്തില്‍ ബ്ലോക്ക് ചെയ്യാവുന്ന മാര്‍ഗ്ഗമാണ് ഇവിടെ പറയുന്നത്.
ഫാമിലി ഷീല്‍ഡ് സര്‍വ്വീസ് ഉപയോഗിച്ച് സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാം. മുമ്പ് പറഞ്ഞ OpenDNS ന്‍റെ ഭാഗമാണ് ഇത്. ഇത് ഉപയോഗിക്കുമ്പോള്‍ ട്വീക്കിങ്ങുകളൊന്നും നടത്തേണ്ടതില്ല. DNS server entries മാറ്റം വരുത്തുകയേ വേണ്ടൂ.
https://store.opendns.com/familyshield/

ഇതുപയോഗിക്കുന്ന വീഡിയോകാണാന്‍ ഇവിടെ പോവുക
http://www.youtube.com/watch?feature=player_embedded&v=oG__d_dQkXI

Comments

comments