ബ്ലിങ്ക് – ഇമേജ് ഷയറിങ്ങ് ഓട്ടമാറ്റിക്കാക്കാംഇന്‍റര്‍നെറ്റില്‍ നിന്നോ സ്വയം എടുത്തതോ ആയ ഫോട്ടോകള്‍ സാധാരണയായി മിക്കവരും കൃത്യമായ ഒരു ഫോള്‍ഡറിലാണ് സൂക്ഷിക്കുക. ഇവ പിന്നീട് ഷെയര്‍ ചെയ്യുകയും ചെയ്യും. ഇങ്ങനെ സേവ് ചെയ്യുന്ന ഇമേജുകള്‍ മാനുവലായി ഷെയര്‍ ചെയ്യുന്നതിന് പകരം ഓട്ടോമാറ്റിക്കായി ഉപയോഗിക്കാവുന്ന ഒരു സര്‍വ്വീസാണ് ബ്ലിങ്ക് ( Blinq)
ഇത് വളരെ എളുപ്പത്തില്‍ ഉപയോഗിക്കാനാവും. ആദ്യം Blinq സൈറ്റില്‍ പോയി ഒരു അക്കൗണ്ട് ഓപ്പണ്‍ ചെയ്യുക. തുടര്‍ന്ന് ഒരു ഡെസ്ക്ടോപ്പ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. ഈ ആപ്ലിക്കേഷന്‍ വഴി ലോഗിന്‍ ചെയ്യുക. ഏത് ഫോള്‍ഡറില്‍ നിന്നാണോ ഇമേജുകള്‍ അപ്ലോഡ് ചെയ്യേണ്ടതെന്ന് സെറ്റ് ചെയ്യുക. തുടര്‍ന്ന് ഇവ ഓട്ടോമാറ്റിക്കായി അപ്ലോഡ് ആയിക്കൊള്ളും. ഈ ആപ്ലിക്കേഷന്‍ മാകിലും, വിന്‍ഡോസിലും റണ്‍ ചെയ്യും. ആപ്ലിക്കേഷന്‍ ഉപയോഗിക്കുമ്പോള്‍ ചിത്രം ആര്‍ക്കൊക്കെ ഷെയര്‍ചെയ്യാമെന്ന് മുന്‍കൂട്ടി നിശ്ചയിക്കാം. ഇത് ഒരു ഫ്രീ സര്‍വ്വീസാണ്.
http://www.blinqphoto.com

Comments

comments