ബ്ലാക്ക് ബെറി കര്‍വ് ഇന്ത്യയില്‍…


റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) ബ്ലാക്ക് ബെറി കര്‍വ് 9220 എന്ന മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. കമ്പനിയുടെ അഭിപ്രായപ്രകാരം ഏറ്റവും അഫോര്‍ഡബിളായ ബ്ലാക്ക്‌ബെറി മോഡലാണ് ഇത്.
512 എം.ബി റാമാണ് ഫോണിലുള്ളത്. 800 മിറ്റര്‍ ഹേര്‍ട്‌സ് പ്രൊസസര്‍, 2.4 ഇഞ്ച് സ്‌ക്രീന്‍, 320X240 റെസലൂഷന്‍, 2 എം.പി കാമറ, വൈ-ഫി, 2 ജി, 1450 ഏംബിയര്‍ ബാറ്ററി എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്. ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവ പ്രലോഡഡ് ആണ്.
കര്‍വ് 9920 ന് 11000 രൂപയാണ് വില. ജൂണ്‍വരെ ഈ മൊബൈല്‍ വാങ്ങുന്നവര്‍ക്ക് 2500 രൂപ വില വരുന്ന ഫ്രീ ആപ്ലിക്കേഷനുകള്‍ ലഭിക്കും.

Comments

comments