ഓണ്‍ലൈന്‍ ബാങ്കിങ്ങ് സുരക്ഷിതമാക്കാന്‍ Bitdefender Safepay Browser


Online banking - Compuhow.com

ഓണ്‍ലൈന്‍ ബാങ്കിങ്ങ് സര്‍വ്വസാധാരണമായിക്കഴിഞ്ഞ കാലമാണല്ലോ ഇത്. ഫോണ്‍വഴി വരെ സാമ്പത്തിക ഇടപാടുകള്‍ എളുപ്പത്തില്‍ നടത്താം. എന്നാല്‍ അതോടൊപ്പം ഫിഷിങ്ങ് തട്ടിപ്പുകളും ഇന്ന് സര്‍വ്വസാധാരണമാണ്. അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തുന്ന മാല്‍വെയറുകള്‍ വ്യാപകമായി ഹാക്കിങ്ങിന് ഉപയോഗിക്കപ്പെടുന്നുണ്ട്. അതിനാല്‍ തന്നെ ഓണ്‍ലൈന്‍ ഇടപാടുകളില്‍ ഏറെ ശ്രദ്ധ നല്കേണ്ടതുണ്ട്.

Bitdefender Safepay - Compuhow.com

സുരക്ഷ കൂടിയ ബ്രൗസറുകള്‍ ഉപയോഗിക്കുന്നത് ഇത്തരം ആവശ്യങ്ങള്‍ക്ക് നല്ലതാണ്. അത്തരത്തിലൊന്നാണ് Bitdefender Safepay Browser. ഇത് ഉപയോഗിക്കാന്‍ ആദ്യം സൈന്‍ അപ് ചെയ്യേണ്ടതുണ്ട്. ബ്രൗസറില്‍ നിന്ന് ഡെസ്ക്ടോപ്പിലേക്ക് മാറാന്‍ Switch to Desktop എന്ന കീ ഉപയോഗിക്കാം.

ഇത് ഫ്രീയായി ലഭിക്കും. എന്നാല്‍ അല്പം കൂടി അഡ്വാന്‍സ്ഡ് ഫീച്ചറുകളുള്ള വേര്‍ഷന്‍ വേണമെങ്കില്‍ പണം നല്കി പ്രീമിയം വേര്‍ഷന്‍ ഉപയോഗിക്കാം.

DOWNLOAD

Comments

comments