ബിങ്ങ് സെര്‍ച്ച് ബാര്‍ വാള്‍പേപ്പറാക്കാം


ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യുക സ്ഥിരമായി ആവശ്യം വരാറുണ്ടോ നിങ്ങള്‍ക്ക്. ഉണ്ടെങ്കില്‍ പരീക്ഷിക്കാവുന്ന ഒരു ടൂളാണിത്. നിങ്ങളുടെ കംപ്യൂട്ടറിലെ വാള്‍പേപ്പറിനെ സെര്‍ച്ച് ബിങ്ങ് സെര്‍ച്ച് പേജാക്കി മാറ്റുകയാണ് ഇവിടെ ചെയ്യുന്നത്. ബിങ്ങ് ഡെസ്ക്ടോപ്പ് എന്ന ഈ ടൂള്‍ ഉപയോഗിച്ച് വാള്‍പേപ്പറില്‍ നിന്ന് തന്നെ സെര്‍ച്ച് ചെയ്യാം.

രണ്ട് എം.ബിക്ക് അടുത്ത് മാത്രം ഫയല്‍ സൈസുള്ള ഈ ടൂള്‍‌ വിന്‍ഡോസ് സെവനില്‍ വര്‍ക്കാവും. നെറ്റ് കണക്ടഡ് കംപ്യൂട്ടറുകളില്‍ സെറ്റ് ചെയ്യാവുന്ന ഇതുപയോഗിച്ച് വാള്‍പേപ്പര്‍ ചിത്രം ബിങ്ങില്‍ മാറുന്നതനുസരിച്ച് ഒട്ടോമാറ്റിക്കായി മാറുകയും ചെയ്യും. ഡെസ്ക് ടോപ്പ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി എളുപ്പം ഉപയോഗിക്കും വിധമാക്കാനും, ആകര്‍ഷകമായ വാള്‍പേപ്പറുകള്‍ ലഭിക്കാനും ഇത് ഉപയോഗിക്കാം.
Download

Comments

comments