ബിങ്ങ് ഡെസ്ക്ടോപ്പ്


മൈക്രോസോഫ്റ്റ് സെര്‍ച്ച് എ‍ഞ്ചിന്റെ പേരാണ് ബിങ്ങ് എന്ന് എല്ലാവര്‍ക്കുമറിയാം. ഗൂഗിളിനൊപ്പം വരില്ല എങ്കിലും മികച്ച ഒരു സെര്‍ച്ച് എഞ്ചിനാണ് ബിങ്ങ്. വിന്‍ഡോസില്‍ ബിങ്ങ് ഉപയോഗം കൂടുതല്‍ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ മൈക്രോസോഫ്റ്റ് പുറത്തിറക്കിയ ഡെസ്ക്ടോപ്പ് ആപ്ലിക്കേഷനാണ് ബിങ്ങ് ഡെസ്ക്ടോപ്പ്. രണ്ട് എം.ബി മാത്രമുള്ള ഒരു പ്രോഗ്രാമാണിത്. ഇത് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ വരുന്ന കോണ്‍ഫിഗുറേഷന്‍ സ്ക്രീനില്‍ ചില കാര്യങ്ങള്‍ ചെക്ക് ചെയ്യുകയോ , അണ്‍ ചെക്ക് ചെയ്യുകയോ ചെയ്യാം. കാരണം അവ കംപ്യൂട്ടറിന്റെ ചില സെറ്റിങ്ങുകളില്‍ മാറ്റം വരുത്തും.
അവയില്‍ ഒന്നാമത്തേത്, ബിങ്ങ് വാള്‍പേപ്പര്‍ കംപ്യൂട്ടറിന്റെ വാള്‍പേപ്പറായി ഓരോ ദിവസവും മാറ്റുക എന്നതാണ്.
അടുത്തത്, ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ഡിഫോള്‍ട്ട് ബ്രൗസറാക്കും
എം.എസ്.എന്‍ ഹോം പേജ് ആയി സെറ്റ് ചെയ്യും.
ബിങ്ങ് ഡിഫോള്‍ട്ട് സെര്‍ച്ച് എഞ്ചിനാകും.
ബിങ്ങ് ഡെസ്ക്ടോപ്പ് ഒരു ചെറിയ ടൂള്‍ബാര്‍ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യും. ഇതില്‍ നിങ്ങള്‍ക്ക് ബിങ്ങ് വഴി സെര്‍ച്ചിംഗ് നടത്താം. സെര്‍ച്ചിനോട് ചേര്‍ന്നുള്ള ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ഡെസ്ക്ടോപ്പ് വാള്‍പേപ്പര്‍മെനു തുറക്കാന്‍ സാധിക്കും. അടുത്ത ഐക്കണ്‍ പോപ്പുലര്‍ ന്യൂസ് വിഭാഗമാണ്. ഇവയില്‍ ക്ലിക്ക് ചെയ്താല്‍ ആ സൈറ്റിലേക്ക് പോകാം.
അടുത്തത് സെറ്റിങ്ങ്സ് മെനുവാണ്. ഇതില്‍ നിങ്ങള്‍ക്ക് ഡിഫോള്‍ട്ട് സെര്‍ച്ച് എഞ്ചിന്‍ മാറ്റം വരുത്താം. വിന്‍ഡോസ് എക്സ്.പി മുതലുള്ള സിസ്റ്റങ്ങളില്‍ ബിങ്ങ് ഡെസ്ക്ടോപ്പ് ഉപയോഗിക്കാം. സിസ്റ്റം സ്ലോ ആക്കുകയില്ല എന്നൊരു മെച്ചവും ഈ ആപ്ലിക്കേഷനുണ്ട്.

Download

Comments

comments