ബിജുമേനോന്‍ കുഭാരനാകുന്നു


Biju Menon to Become Kumberan

കുംഭാരസമുദായത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ ബിജു മേനോന്‍ നായകനാകുന്നു. മായാസീതാങ്കം എന്നു പേരിട്ടിരിക്കുന്ന ചിത്രം പന്ത്രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരക്കഥാകൃത്ത് ബാബു ജനാര്‍ദ്ദനനും സംവിധായകന്‍ ഷാജൂണ്‍ കാര്യാലും ഒന്നിയ്ക്കുന്നു എന്ന പ്രത്യേകതയുണ്ട്. മൂന്ന് നായികമാരും രണ്ട് നായകന്മാരുമാണ് ചിത്രത്തിലുണ്ടാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് നായകന്മാരില്‍ ഒരാളായാണ് ബിജുമേനോന്‍ എത്തുന്നത് . ബാക്കി താരങ്ങളെ നിര്‍ണയിച്ചുവരുന്നതേയുള്ളു. മായ, സീത എന്നീ സ്ത്രീകഥാപാത്രങ്ങളെ കേന്ദ്രമാക്കിയാണ് ചിത്രത്തിന്റെ കഥ വികസിക്കുക. ഇവര്‍ക്ക് രണ്ടുപേര്‍ക്കും പ്രധാന നായകനുമായുള്ള ബന്ധത്തിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. കുംഭാരസമുദായത്തിലെ തനത് ഭാഷാപ്രയോഗങ്ങളും മറ്റു മാണ് ചിത്രത്തില്‍ പ്രയോഗിച്ചിരിക്കുന്നത്. മായാസീതാങ്കം ചിത്രീകരിക്കുന്നത് തമിഴ്‌നാട്ടിലെ ഗുണ്ടല്‍പേട്ടിലും മുന്നാറിലും വച്ചായിരിക്കും.

English Summary : Biju Menon to Become Kumberan

Comments

comments