സംവിധായകനാകാന്‍ ഭീമന്‍ രഘു


Bheeman raghu as director - Keralacinema.com
വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധനേടി ഇപ്പോള്‍ കോമഡി വേഷങ്ങളിലൂടെ അഭിനയത്തില്‍ സജീവമായ ഭീമന്‍ രഘു സംവിധായകനാകുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സംവിധാനത്തില്‍ ഒരു കൈനോക്കാനിറങ്ങിയ ഭീമന്‍ രഘുവിന്‍റെ ശ്രമം പരാജയപ്പെട്ടിരുന്നു. നിര്‍മ്മാണം പാതിവഴിയില്‍ നിലച്ച ചിത്രത്തില്‍ ഒരു ബോളിവുഡ് നടിയായിരുന്നു നായിക. നിര്‍മ്മാതാവും, സംവിധായകനും തമ്മില്‍ തെറ്റിപ്പിരിയുകയും, ഒടുവില്‍ കേസാവുകയും ചെയ്തു. പുതിയ ചിത്രത്തില്‍ ഭീമന്‍ രഘു തന്നെയാണ് പ്രധാന റോള്‍ ചെയ്യുന്നത്. സത്യന്‍ കുളങ്ങാടാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്. ജൂണില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തിന് പേരിട്ടിട്ടില്ല.

Comments

comments