എം ടിയുടെ ഭാനുമതിയായി ഭാവനഎം ടി വാസുദേവന്‍ നായര്‍ തിരക്കഥയൊരുക്കി ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ഏഴാമത്തെ വരവില്‍ മുപ്പതുകാരിയായ ഭാനുമതിയായി ഭാവന എത്തുന്നു. സാരി മാത്രം ചുറ്റി ഒരു സീരിയസ്സ് വീട്ടമ്മയായാണ് ചിത്രത്തില്‍ ഭാവനയുടെ മേക്ക് ഓവര്‍. . കാടിന്റെ പശ്ചാത്തലത്തില്‍ അതിനിഗൂഢമായ മനുഷ്യമനസ്സിനെക്കുറിച്ചാണ് ചിത്രം പറയുന്നത്. പദ്മപ്രിയയെയായിരുന്നു ആദ്യം ചിത്രത്തിലെ നായികയായി തീരുമാനിച്ചത്. പദ്മപ്രിയ ചിത്രത്തില്‍ നിന്നും പിന്മാറിയപ്പോള്‍ വേഷം ഭാവനയ്ക്ക ലഭിക്കുകയായിരുന്നു. ഭാവനയെക്കൂടാതെ ഇന്ദ്രജിത്ത്, വിനീത് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അനൂപ് മോനോനൊപ്പമുള്ള ആംഗ്രി ‌‌ബേഡ്സ് ആണ് പുറത്തിറങ്ങാനിരിക്കുന്ന ഭാവയുടെ പുതിയ മലയാള ചിത്രം.

Comments

comments