ഒടുവില്‍ ഭക്തിപ്രസ്ഥാനം വരുന്നു


Bhakthi prasthanam - Keralacinema.com
ആള്‍ദൈവം സന്തോഷ് മാധവന്‍റെ കഥയെന്ന പേരില്‍ പ്രശസ്തി നേടിയ ഭക്തി പ്രസ്ഥാനം – ഗോഡ് ഫോര്‍ സെയില്‍ എന്ന ചിത്രം തീയേറ്ററുകളിലേക്ക്. ബാബു ജനാര്‍ദ്ധനന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ആരംഭിച്ച് പല കാരണങ്ങളാല്‍ ഷൂട്ടിംഗ് വൈകിയ ചിത്രമാണ്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകന്‍. സുരാജ് വെഞ്ഞാറമൂട് ഡബിള്‍റോളില്‍ അഭിനയിക്കുന്നു എന്ന് പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിലെ നായിക അനുമോളാണ്. ലിസമ്മയുടെ വീട് എന്ന ചിത്രത്തിന് ശേഷം പുറത്ത് വരുന്ന ബാബു ജനാര്‍ദ്ധനന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. ജൂണ്‍ 21 ന് ചിത്രം തീയേറ്ററുകളിലെത്തും.

Comments

comments