ബാറ്ററി ഡോക്ടര്‍


ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഏറെ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം. കോള്‍ ചെയ്യുക എന്നതിലുപരി ബ്രൗസ് ചെയ്യാനും,. ഫോട്ടോയെടുക്കാനും, വീഡിയോകള്‍ കാണാനും, പാട്ട് കേള്‍ക്കാനും, ജി.പി.എസ് സംവിധാനം ഉപയോഗിക്കാനും തുടങ്ങി ഒട്ടേറെ ഉപയോഗങ്ങള്‍ ഇന്ന് ഫോണിനുണ്ട്. എന്നാല്‍ ഈ പരിപാടികളോരോന്നും അവയുടെ സ്വഭാവമനുസരിച്ച് നിങ്ങളുടെ ഫോണിന്‍റെ ബാറ്ററി ചോര്‍ത്തിക്കളയും. ബാറ്ററി കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കാന്‍ ഉപയോഗിക്കാവുന്ന ഒരു ആപ്ലിക്കേഷനാണ് ബാറ്ററി ഡോക്ടര്‍.
Battery doctor - Compuhow.com
ഇതില്‍ നിങ്ങളുടെ ബാറ്ററില്‍ ശേഷിക്കുന്ന ചാര്‍ജ്ജ് ഡിസ്പ്ലേ ചെയ്യും. ഇതിന് താഴെയായി വൈ-ഫി, ബ്രൈറ്റ്നെസ് തുടങ്ങിയവയുടെ ഒപ്ഷനുണ്ട്. ഇവ ഓണാക്കിയോ, ഓഫാക്കിയോ ചാര്‍ജ്ജുപയോഗം പരിമിതപ്പെടുത്താം. ഇവ ഓഫ് ചെയ്താല്‍ എത്രസമയം ബാറ്ററി ബാക്കപ്പ് കിട്ടുമെന്ന് ഇവിടെ നിന്ന് മനസിലാക്കാന്‍ സാധിക്കും. വൈഫി ഓഫ് ചെയ്താല്‍ തന്നെ ഉയര്‍ന്ന ബാറ്ററി ചാര്‍ജ്ജ് സേവിങ്ങ് സാധ്യമാകും.
charge ടാബില്‍ ചാര്‍ജ്ജിങ്ങ് ടൈപ്പുകള്‍ കാണാം. നിങ്ങളുടെ ചാര്‍ജ്ജിങ്ങ് ശീലങ്ങള്‍ റേറ്റ് ചെയ്ത് നിര്‍ദ്ദേശങ്ങളും ഇവിടെ ലഭിക്കും.
mode ടാബില്‍ ബാറ്ററി സേവിങ്ങ് മോഡുകളിലേക്ക് വേഗത്തില്‍ സ്വിച്ച് ചെയ്യാനാവും. ഒരു എക്സ്ട്രീ മോഡും ഇതിലുണ്ട്. consume ടാബില്‍ നോക്കിയാല്‍ ഏതൊക്കെ ആപ്ലിക്കേഷനുകളാണ് ബാറ്ററി കൂടുതല്‍ തിന്നുന്നതെന്ന് മനസിലാക്കാം.

Download

Comments

comments