ബാംഗ്ലൂർ ഡെയ്സ് ജോഡി വീണ്ടും


അഞ്ജലി മേനോൻ സംവിധാനം ചെയ്ത ‘ബാംഗ്ലൂർ ഡെയ്സിലെ ശിവയും നടാഷയും വീണ്ടുമൊന്നിക്കുന്നു. ബാംഗ്ലൂര്‍ ഡെയില്‍ ഒന്നിക്കാന്‍ പറ്റാതിരുന്ന പ്രണയം ഒന്നിപ്പിക്കാനുള്ള ശ്രമത്തിലാണ് അൻവർ റഷീദ്. തന്‍റെ അടുത്ത ചിത്രം ‘മണിയറയിലെ ജിന്ന്’ എന്ന ചിത്രത്തിൽ ഫാസിലിനെ നായകനും നിത്യമേനോന്‍ നായികയുമായാണ് എത്തുന്നത്. ‘ബാംഗ്ലൂർ ഡെയ്സി’ൽ ശിവയായി എത്തിയത് ഫഹദ് ഫാസിലും നടാഷയായി എത്തിയത് നിത്യ മേനോനും ആയിരുന്നു. വളരെ ശക്തമായ കഥാപാത്രത്തെയാണ് ഫഹദ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അൻവർ ഒടുവിലായി സംവിധാനം ചെയ്ത മുഴുനീള ചിത്രമായ ‘ഉസ്താദ് ഹോട്ടലി’ലും നിത്യ മേനോൻ ആയിരുന്നു നായിക. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇത് വരെ തീരുമാനിച്ചിട്ടില്ല. രഘുനാഥ് പലേരി തിരക്കഥ എഴുതുന്ന ചിത്രം നിർമ്മിക്കുന്നത് സിയാദ് കോക്കർ ആണ്.

English Summary : Bangalore days team Again

Comments

comments